Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

വിജയ് യേശുദാസിന്റെ അവന്‍' വരുന്നു PDF Print E-mail
Friday, 30 July 2010 08:01

പിന്നണി ഗാനരംഗത്ത് തിളങ്ങിയ വിജയ് യേശുദാസ് അഭിനയകളരിയിലും തിളങ്ങുന്നു. അവന്‍ എന്ന സിനിമയിലാണ് വിജയ് ആദ്യമായി തന്റെ അഭിനയപാടവം വെള്ളിത്തിരയില്‍ കാഴ്ചവയ്ക്കുന്നത്. ബാല മറ്റൊരു മുഖ്യവേഷം ചെയ്യുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിയാണ് പ്രമേയം ഒരുക്കിയിരിക്കുന്നത്. നന്ദകുമാര്‍ കാവില്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിജയ് യേശുദാസ് ഒരു ചാനലിലെ റിയാലിറ്റി ഗാനരംഗത്തില്‍ പങ്കെടുക്കുന്നു. ഈ ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്ന കുറ്റവാളികളുമായി വിജയ് യേശുദാസിന്റെ കഥാപാത്രം ബന്ധസ്ഥാപിക്കുന്നു. ബാലയാണ് കുറ്റവാളിയായ പാട്ടുകാരനായി എത്തുന്നത്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത മൂഹുര്‍ത്തങ്ങളാണ് സിനിമയുടെ നടവഴിയാകുന്നത്. 

മുക്തജോര്‍ജാണ് നായികാവേഷം ചെയ്യുന്നത്. അനൂപ് മേനോന്‍, ജഗതി, റിയാസ് ഖാന്‍, കോട്ടയം നസീര്‍ ഇന്ദ്രന്‍സ് എന്നിവരും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. സംഗീതവും ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ ചിത്രത്തില്‍ ഏഴു പാട്ടുകളാണുള്ളത്. ഉണ്ണികൃഷ്ണന്‍ വയനാടിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രാജാമണിയും പണ്ഡിറ്റ് രമേഷ് നാരായണനും ചേര്‍ന്ന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.

Last Updated on Friday, 30 July 2010 08:04
 
രഘുപതി രാഘവ രാജാറാം പാതിവഴിയില്‍ PDF Print E-mail
Friday, 30 July 2010 07:46

ജനപ്രിയ സംവിധായകന്‍ ഷാജി കൈലാസ് ചിത്രമായ രഘുപതി രാഘവ രാജാറാം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് തീരുമാനിച്ചതായി അറിയുന്നു. രണ്ടുവര്‍ഷമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്‍നിര അഭിനേതാക്കളുടെ കാള്‍ഷീറ്റ് പ്രശ്‌നവും നിര്‍മ്മാണചിലവില്‍ വന്ന അപാകതയുമൊക്കെയാണ് ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കിയതെന്നാണ് സംസാരം. എ.കെ. സാജന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ പൃഥ്വിരാജ് ട്രിപ്പിള്‍ റോളാണ് ചെയ്യാനിരുന്നത്. ചിത്രം ഉപേക്ഷിക്കുകയാണെങ്കിലും പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് തന്നെ മറ്റൊരു ചിത്രം നിര്‍മ്മിക്കാനാണ് നിര്‍മ്മാതാവ് പി.കെ. മുരളീധരന്‍ ഒരുങ്ങുന്നത്. ഇതുരെ നാമകരണം ചെയ്തിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ എം. സിന്ധുരാജിന്റെതാണ്.

 
പ്രശസ്ത ക്യാമറാമാന്‍ രവി കെ. ചന്ദ്രന്‍ മലയാളത്തില്‍ PDF Print E-mail
Friday, 30 July 2010 07:31

ഇന്ത്യയിലെ തന്നെ തിരക്കുപിടിച്ചതും പ്രശസ്തനുമായ സിനിമാട്ടോഗ്രാഫര്‍ രവി. കെ. മേനോന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നു. മതിലുകള്‍ക്കപ്പുറം' എന്ന മമ്മൂട്ടി ചിത്രത്തിനുവേണ്ടിയാണ് ക്യാമറ ചലിപ്പിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകള്‍' എന്ന സിനിനിമയുടെ രണ്ടാം ഭാഗമാണ് 'മതിലുകള്‍പ്പുറം'. പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഓണ്‍ ഷൂട്ട്്് ശബ്ദസങ്കലനമാണ് ഉപയോഗിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാനിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസ്്് ചിത്രം നിര്‍മ്മിക്കും. ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

രവി. കെ. ചന്ദ്രന്‍ അവസാനമായി മലയാള സിനിമയില്‍ ക്യാമറ ചലിപ്പിച്ചത്് 10 വര്‍ഷം മുമ്പാണ്. രാജീവ് കൂുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട്്് എന്ന ചലച്ചിത്രത്തില്‍. അതിനുശേഷം മുംബൈയിലേക്ക് ചേക്കേറിയ രവി. കെ. ചന്ദ്രന്‍ ഹിന്ദിയിലെ ഒഴുവാക്കാന്‍ പറ്റാത്ത സാന്നിദ്ധ്യമായി ഛായാഗ്രഹണമേഖലയില്‍ തിളങ്ങുകയായിരുന്നു. സൂപ്പര്‍ ഹിറ്റ്്് സിനിമകളായ ഗജനി, ദില്‍ ചാഹ്്്‌തേ ഹൈ, മൈ നെയിം ഈസ്്് ഖാന്‍', ഫന്നാ, പഹലീ, സാവരിയ, ബ്ലാക്ക്്് തുടങ്ങിയ ചിത്രങ്ങള്‍ എടുത്തുപറയേണ്ടവയാണ്.

 
സീത വീണ്ടും മലയാളത്തില്‍ PDF Print E-mail
Friday, 30 July 2010 07:16

                                 

തമിഴ് നടി സീത വീണ്ടും മലയാളത്തില്‍ വരുന്നു സ്‌മോള്‍ ഫാമിലിയിലൂടെ. അഭിനയതികവുള്ള ഈ നടി രാജസേനന്റെ നായിക കഥാപാത്രമായാണ് സിനിമയില്‍. സുരാജ് വെഞ്ഞാറമൂട്, കൈലാഷ് തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളുടെ വേഷം ചെയ്യുന്നുണ്ട്. സീത അവസാനമായി മലയാളത്തില്‍ അവതരിച്ചത് 'കറന്‍സി', വിനോദയാത്ര' തുടങ്ങിയ സിനിമകളിലായിരുന്നു.

'ഒരു സ്‌മോള്‍ ഫാമിലി' നിര്‍മ്മിക്കുന്ന പ്രശസ്ത നിര്‍മ്മാതാവായ ഗോകുലം ഗോപാലനാണ്. ഗോകുലം ഫിലീംസിന്റെ ബാനറില്‍. അനന്യയും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. അടുത്തമാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. ജിബു ജേക്കബ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

 
ചന്ദന്‍ സന്യാല്‍ ഉറുമിയില്‍ PDF Print E-mail
Friday, 30 July 2010 07:07

ഉറുമി എന്ന ആയുധത്തിന്റെ നീളം പോലെ തന്നെ കഥാപാത്രങ്ങളുടെ എണ്ണവും തിളക്കവും കൊണ്ട് ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രം വീണ്ടും വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു. പ്രഭുദേവയ്ക്കുശേഷം പുതിയതായി ഉറുമിയിലേക്ക് എത്തുകയാണ് ചന്ദന്‍ സന്യാല്‍ എന്ന ഹിന്ദി നടന്‍. കൂടെ അമോല്‍ ഗുപ്തയും. പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌ക്കോഡ ഗാമയെ വധിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഉറുമി. 

ചന്ദന്‍ സന്യാല്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഉറുമി. ഒരു ദുഷ്ട രാജകുമാരന്റെ വേഷമാണ് ചിത്രത്തില്‍. അമല്‍ ഗുപ്ത പോര്‍ച്ചുഗീസ് ഇദ്ദേഹത്തിന്റെ കസിന്റെ വേഷത്തിലും എത്തുന്നു. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

Last Updated on Friday, 30 July 2010 07:10
 
അന്‍വര്‍ ഒക്ടോബറില്‍ PDF Print E-mail
Friday, 30 July 2010 06:58

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'അന്‍വര്‍' ഒക്ടോബര്‍ മാസം തിയേറ്ററില്‍ എത്തും. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ചമയ്ക്കുന്നത് ആര്‍. ഉണ്ണി, ഡി. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഇതില്‍ പൃഥ്വിരാജ് വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സാഹചര്യങ്ങള്‍ ഈ ചെറുപ്പക്കാരനെ തീവ്രവാദകളരിയിലേക്ക് തള്ളിവിടുന്നതും പിന്നീട് ആ സംഘത്തിന്‍ നിന്നുള്ള മോചനം നേടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജിനെ കൂടാതെ ലാല്‍, പ്രകാശ് രാജ്, മംമ്താ മോഹന്‍ദാസ് തുടങ്ങിയവരും നിര്‍ണ്ണായകവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 1 of 93
Privacy Policy
©2000-2010 Kerala Cinema. All rights reserved.