Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Article Index
Old Cinema Content
Page4
Page3
Page2
Page1
All Pages
 പ്രേത കഥയുമായി മേജര്‍ രവി

മുന്‍ പട്ടാള ആഫീസരും സിനിമ നിര്‍മാതാവുമായ മേജര്‍ രവി തന്‍റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ഇക്കുറി ഒരു പ്രേത കഥയുമായിട്ടാണ് വരവ്.   രവിയുടെ കീര്‍ത്തി ചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. തെന്നിന്തിയന്‍ സിനിമയിലെ ഉദിച്ചുയരുന്ന താരം പ്രിത്വി രാജ് ആണ് നായകന്‍. മാടന്‍ കൊല്ലി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ  നിര്‍മ്മാതാവ് വൈശാഖ ഫിലിംസ് രാജന്‍ ആണ്. അനന്തഭദ്രം പോലെ  അസാധാരണ കഥകളിലൂടെ പ്രസസ്തനായ സുനില്‍ പരമേശ്വരന്‍ ആണ് തിരക്കഥ രചിച്ചിരിയ്ക്കുന്നത്.  
സിനിമ ലോകത്ത് കമല ഹാസന്‍ അമ്പതു വര്‍ഷം തികയ്ക്കുന്നു

'കളത്തൂര്‍ കന്നമ്മ' എന്ന ചിത്രത്തില്‍ ബാല താരമായി അരങ്ങേറിയ കമല ഹാസന്‍ സിനിമ ലോകത്ത് അമ്പതു വര്‍ഷം തികയ്ക്കുന്നു. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയും പുതു പുത്തന്‍ ആശയങ്ങളിലൂടെയും ഇന്നും തന്‍റെ പ്രതിഭ അസ്തമിച്ചിട്ടില്ല എന്ന് അദ്ദേഹം തെളിയിക്കുന്നു.  സിനിമ ലോകത്തിനു അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവന വളരെ വലുതാണ്‌. കമല ഹാസന് പകരം വെയ്ക്കാന്‍ മറ്റൊരാളില്ല.  'ഉന്നയ് പോല്‍ ഒരുവന്‍' എന്ന സിനിമ കമല ഹാസന്‍റെ സിനിമ ലോകത്തില്‍ അമ്പതു  വര്‍ഷം തികയ്ക്കുന്നതിന്റെ ആഖോഷ പരിപാടികള്‍ക്കിടെ റിലീസ് ആവും.  മലയാളത്തിനു പ്രിയപ്പെട്ട കമല ഹാസനുമോപ്പം മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
'ശിവപുരം' - ഷൂട്ടിംഗ് പുരോഗമിയ്കുന്നു. 
പുതുമുഖമായ  ഉണ്ണി പ്രണവ് സംവിധാനം ചെയ്യുന്ന 'ശിവപുരത്തില്‍' തമിഴ്‌-മലയാള നടന്‍ ബാലയും മുക്തയും അഭിനയിക്കുന്നു. അന്സലും എം നാസ്സരും ആണ് നിര്‍മാതാക്കള്‍. തിരക്കഥ കെ വീ അനിലും ക്യാമറ ലാല്‍ കണ്ണനും കൈ കാര്യം ചെയ്യുന്നു. അനില്‍ പനച്ചൂരാന്‍ ഗാനരചനയും ഷാന്‍ സംഗീത സംവിധാനവും ചെയ്യുന്ന ഈ ചിത്രം ഒരു കുടുംബ ചിത്രമാണ്. ബിജു മേനോനും, സലിം കുമാറും, സുരാജ് വെഞ്ഞാറമൂടും, ഇന്ദ്രന്‍സും കൂടാതെ ദിവ്യ, തനിമ, കല്‍‌പനാ, ഉഷ, കുളപ്പുള്ളി ലീല തുടങ്ങിയവരും വേഷം ഇടുന്നു

 
സംവിധാനത്തില്‍ ഐ. വീ. ശശി ക്ക് റെക്കോര്‍ഡ്‌ 
നൂറ്റി അമ്പതു സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് ഐ. വീ ശശി റെക്കോര്‍ഡ്‌ ഇട്ടു. 'വെള്ള തൂവല്‍' ആണ് അദേഹത്തിന്റെ നൂറ്റി അന്‍പതാമത്തെ ചിത്രം.  നല്ലൊരു കുടുംബ കഥ ശശി യുടെ കൈകളിലൂടെ സിനിമ ആകുമ്പോള്‍ പ്രേക്ഷകര്‍ക്കും സന്തോഷം.  നിത്യയും രേജിത് മേനോനുംആണ് നായികാ നായകന്മാര്‍. നായികയുടെ അമ്മയായി സീമയും അഭിനയിക്കുന്നുണ്ട്.
സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡുകള്‍ ജൂലൈ മുപ്പത്തി ഒന്നിന് പ്രഖ്യാപിക്കും
 അന്‍പത്തി ആറാമത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍  ജൂലൈ മുപ്പത്തി ഒന്നിന് പ്രഖ്യാപിക്കും.   രണ്ടായിരത്തി  എട്ടില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്നാവും അവാര്‍ഡിന് പരിഗണിക്കുക. പ്രഖ്യാപനം ജൂലൈ മുപ്പത്തി ഒന്നാം തീയതി ഹൈടെരബാദില്‍ നടക്കും.  ദേശീയ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ തെക്കന്‍ പതിപ്പാണ്‌ സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ്. തമിള്‍, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ നിന്നുള്ള പ്രതിഭകളെ ആണ് ഇതുവഴി ആദരിക്കുന്നത്. ഐഡിയ സെല്ലുല്ലാര്‍ കമ്പനിയും ഫിലിം ഫെയര്‍ മാഗസിനും സംയുക്തമായി ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു.
ഇന്നോസ്സെന്റിനെയും മോഹന്‍ലാലിനെയും തെരഞ്ഞെടുത്തു.
 
'അമ്മ' യുടെ പ്രസിഡന്റായി ഇന്നോസ്സെന്റിനെയും ജനറല്‍ സെക്രട്ടറി ആയി മോഹന്‍ലാലിനെയും സെക്രട്ടറി ആയി ഇടവേള ബാബുവിനെയും തെരഞ്ഞെടുത്തു.  കൊച്ചിയില്‍ ജൂണ്‍ പതിനെട്ടിന് നടക്കുന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.


 
Privacy Policy
©2000-2010 Kerala Cinema. All rights reserved.