Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

കൊച്ചിന്‍ ഹനീഫ വിടവാങ്ങി
Tuesday, 02 February 2010 17:59

ചെന്നൈ: പ്രശസ്ത നടന്‍ കൊച്ചിന്‍ ഹനീഫ (59) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഉച്ചതിരിഞ്ഞ് 3.40 ന് ചെന്നൈ രാമചന്ദ്ര ആസ്​പത്രിയിലായിരുന്നു അന്ത്യം. മലയാളത്തില്‍ ഹാസ്യത്തിന് സ്വന്തമായ ശൈലി രൂപപ്പെടുത്തിയ നടനായ ഹനീഫ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡാണ് അവസാനമായി പുറത്തുവന്ന സിനിമ. സാലിഗ്രാമിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോയി. നാളെ രാവിലെ ചെന്നൈയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഉച്ചയോടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് ശേഷം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് ഖബറക്കം.
1951 ഏപ്രില്‍ 22 ന് കൊച്ചിയിലാണ് സലീം അഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫയുടെ ജനനം. നാടകത്തിലും മിമിക്രിയിലും തിളങ്ങിയ ഹനീഫ പിന്നീട് സിനിമയിലെത്തി. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലൂടെ ഹാസ്യരംഗത്തും ക്യാരക്ടര്‍ നടനായും തിളങ്ങി. മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭീഷ്മാചാര്യ, വാത്സല്യം അടക്കം ഏഴോളം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. ആറ് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹനീഫ അഞ്ചോളം ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി. 1979 ല്‍ അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. മഹാനദി അടക്കം എണ്‍പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഫാസിലയാണ് ഭാര്യ. മക്കള്‍-സര്‍ഫ, മര്‍വ. 1999 ലും 2001 ലും സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.

വാത്സല്യത്തിന് പുറമെ ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക്, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, ഒരു സന്ദേശം കൂടി എന്നീ ചിത്രങ്ങളാണ് ഹനീഫ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.

 
Privacy Policy
©2000-2010 Kerala Cinema. All rights reserved.