| Sunday, 07 February 2010 12:38 |
|
സത്യന്‍റെ പുതിയ ചിത്രം ![]() ടൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവേല്‍ നിര്‍മിച്ചു സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം കോഴിക്കോട്ടു ആരംഭിച്ചു. ജയറാമും മമത മോഹന്ടാസുമാണ് ഇതിലെ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ഇന്നോസ്സെന്റ്റ്, മാമൂ കോയ, കെ.പി.എ.സി ലളിത, ബിന്ദു പണിക്കര്‍, ലക്ഷ്മി പ്രിയ, എന്നിവരും പ്രധാന താരങ്ങളാണ്. രചന സത്യന്‍ അന്തിക്കാട്, വയലാര്‍ സരത് ചന്ദ്ര വര്‍മയുടെ ഗാനങ്ങള്‍ക്ക് ഇളയ രാജ സംഗീതം പകരുന്നു. ക്യാമറ വേണു, എഡിറ്റിംഗ് കെ രാജ ഗോപാല്‍, കലാ സംവിധാനം ജോസഫ് നെല്ലിക്കല്‍, നിര്‍മ്മാണ നിര്‍വഹണം സേതു മണ്ണാര്‍ക്കാട്. വിഷുവിനു ടൂ ലൈന്‍ സിനിമ ഈ ചിത്രം പ്രദര്‍ശനത്തിനു എത്തിക്കുന്നു. |
