| Sunday, 28 February 2010 11:11 |
|
'കാസിനോവ' ചിത്രീകരണം തുടങ്ങുന്നു. ![]() പി. രാജനും, റോയ് കോണ്ഫിടെന്ട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കാസിനോവ' യുടെ ചിത്രീകരണം ദുബായില്‍ ആരംഭിക്കുന്നു. പുഷ്പ വ്യാപാരിയായ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാസിനോവ ആയി ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നു. റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് ദിവാകര്‍ ആണ്. ജഗതി ശ്രീകുമാര്‍, ലാലു അലെക്സ്, ബാല, ശങ്കര്‍, തമിഴ് നടന്‍ ആര്യ, ലക്ഷ്മി റായി, പ്രിയങ്ക, ഭാവന, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം ബോബ്ബി-സഞ്ജയ്. ഗാനരചന വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഗിരീഷ് പുതെന്ചെരി, ഗൌരി, സംഗീതം അല്‍ഫോന്‍സ്, ഗോപി സുന്ദര്‍. |
