Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


കൃസ്റ്റിയന്‍ ബ്രദേഴ്‌സ് ഒക്ടോബര്‍ 18ന് PDF Print E-mail
Friday, 03 September 2010 13:21

കൃസ്റ്റിയന്‍ ബ്രദേഴ്‌സിന്റെ നിര്‍മ്മാതാക്കള്‍ അവസാനം ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് ഉദ്ദേശ്യക്കുന്നത്. നാലു പ്രമുഖ നായകര്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കൃസ്റ്റ്യന്‍ ബ്രദേഴ്‌സ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ കഥ, പാലമറ്റത്തു വര്‍ഗ്ഗീസ് മാപ്പിളയെന്ന റിട്ടേയേര്‍ഡ് മിലിട്ടറി ഓഫീസറുടെതാണ്. മോഹന്‍ ലാല്‍ സിനിമയില്‍ മുബൈയില്‍ ജോലി ചെയ്യുന്ന ചാരനായും ദിലീപ് മോഹന്‍ലാലിന്റെ അനുജന്‍ ജോളി, ദൈവശാസ്ത്രം പഠിക്കുന്നതിന് വിദേശത്താണുള്ളത്. കനിഹയും ലക്ഷ്മി ഗോപാലസ്വാമിയും ഇവരുടെ സഹോദരിമാരായും അഭിനയിക്കുന്നു. സിബി.കെ.തോമസ്-ഉദയകൃഷ്ണ രചിച്ച തിരക്കഥയില്‍ നിരവധി ഉദ്ദ്വോഗജനകമായ നിമിഷങ്ങള്‍ സിനിമയില്‍ സമ്മാനിക്കുന്നു. ജോഷിയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. കാവ്യ മാധവന്‍, മനോജ് കെ. ജയന്‍, ലക്ഷ്മി റായ് ബിജു മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Last Updated on Friday, 03 September 2010 13:26
 

ജയസൂര്യ അജ്ഞാതന്റെ വേഷത്തില്‍ PDF Print E-mail
Friday, 03 September 2010 12:59

ജയസൂര്യ പരീക്ഷണത്തിലാണ്. വേഷത്തിലും സ്വഭാവത്തിലും തികച്ചും വ്യത്യസ്തപുലര്‍ത്തി കഥാപാത്രങ്ങള്‍ പരീക്ഷിക്കുകയാണ് ജയസൂര്യ. പുതിയ സിനിമയായ കോക്ക്‌ടെയിലില്‍ ജയസൂര്യ അജ്ഞാതനും നാമഹീനനും ചിലപ്പോള്‍ അദൃശ്യനുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വെറും അവന്‍, അയാള്‍ എന്നീ സംജ്ഞകളില്‍ എവിടെയും ഏതുസമയത്തും പ്രത്യക്ഷപ്പെട്ട് സിനിമയുടെ ഇതിവൃത്തത്തെ തന്നെ ഉലച്ചുകളയുന്ന സംഭ്രമവ്യക്തിത്വമായി സിനിമയില്‍ നിറയുന്നു. രവിയുടെയും പാര്‍വ്വതിയുടെയും സിനിമയിലെ പ്രധാനകഥാപാത്രങ്ങളുടെ ജീവിതത്തെ പാടെ മാറ്റിമറിക്കുന്ന ഈ അജ്ഞാതവേഷചെയ്യുന്ന ജയസൂര്യ. അരുണ്‍ എന്ന പുതുമുഖ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. അനൂപ് മേനോന്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. സംവൃതാ സുനില്‍ നായികയും. കോക്ക്‌ടെയിലെ മറ്റു കഥാപാത്രങ്ങള്‍ സുരാജ്, ഫഹദ് ഫാസില്‍, ഇന്നസെന്റ്, സാദ്ദിക്. അല്‍ഫോന്‍സ് ജോസഫ് സംഗീതം, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ.

Last Updated on Friday, 03 September 2010 13:00
 

പഴശ്ശി ഫുക്കോക്ക ഫെസ്റ്റിവെല്ലില്‍ PDF Print E-mail
Thursday, 02 September 2010 11:15

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ഫിലീം പഴശ്ശിരാജ, ഫുക്കോക്ക ഫെസ്റ്റിവല്ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരെഞ്ഞെടുത്തത്. സെപ്തംബര്‍ 17ന് ഫെസ്റ്റിവല്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും പഴശ്ശിരാജ മാത്രമാണ് ഫെസ്റ്റിവല്ലിലേക്ക് തെരെഞ്ഞെടുത്തത്. ചിത്രത്തിന്റെ സംവിധായകന്‍ ഹരിഹരന്‍ തികച്ചും സന്തോഷവാനാണ്.

Last Updated on Thursday, 02 September 2010 11:17
 

ലാല്‍ യൂത്ത് മൂവിയുമായി PDF Print E-mail
Thursday, 02 September 2010 11:06

സംവിധായകന്‍ ലാല്‍ തല്‍ക്കാലം തുടരന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തി, പകരം യുവാക്കള്‍ക്ക് മുന്തൂക്കം നല്‍കി സിനിമകള്‍ ചെയ്യുന്നു. ടൂര്‍ണ്ണമെന്റ് എന്നു പേരിട്ടിരിക്കുന്ന സിനിമ തികച്ചും യുവാക്കളുടെത് മാത്രമായിരിക്കും. ഒരു പെണ്‍കുട്ടിയും എട്ടു യുവാക്കാളുടെതുമാണ് കഥ. സെപ്തംബറില്‍ തുടങ്ങി ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്താന്‍ പാകത്തിലാണ് ലാല്‍ സിനിമയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. മൈസൂര്‍, ബാംഗ്ലൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലായിരിക്കും ഇതിന്റെ ചിത്രീകരണം നടക്കുക. പി. എന്‍. വേണുഗോപാലും ലാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗിതം നല്‍കുന്നു.

 

പുതുമുഖങ്ങളുമായി വീണ്ടും ഫാസില്‍ PDF Print E-mail
Thursday, 02 September 2010 10:51

പുതുമുഖങ്ങളെ വച്ച് സിനിമ നിര്‍മ്മിച്ച് പുതുമുഖങ്ങളെയും സിനിമയേയും ഹിറ്റിലിറ്റില്‍ പേര് ചേര്‍ക്കുന്ന പ്രശസ്ത സംവിധായകന്‍ ഫാസില്‍ വീണ്ടും പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുന്നു. മെഗാ സ്റ്റാര്‍ മോഹന്‍ലാലിനെ പുതുമുഖമാക്കിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നാദിയ മൊയ്തുവിന്റെ നോക്കത്താദൂരത്ത് കണ്ണും നട്ട്, കുഞ്ചാക്കോയുടെയും ശാലിനിയുടെയും അനിയത്തി പ്രാവ് ഒക്കെ ഫ്രാസിലിന്റെ പുതുമുഖങ്ങളെ അണിനിരത്തിയ ഹിറ്റുകളായിരുന്നു. അവസാനം പുറത്തിറങ്ങിയ ക്യാറ്റ് ആന്റ് മൗസ് അത്രവലിയ ചലനങ്ങള്‍ ബോക്‌സ് ഓഫീസിലുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതുങ്ങളെ വച്ച് എന്തെങ്കിലും പുതുമ സൃഷ്ടിക്കാന്‍ തന്നെയാണ് ഫാസിലിന്റെ പുറപ്പാട്. ലിവിങ്ങ് ടുഗെദര്‍ എന്ന പേരില്‍ ഫാസില്‍ പുതിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിലാണ്. പുതുമുഖങ്ങളായ ഹേമന്ത്, ശ്രീലേഖ, പിന്നെ കെ.പി.എ.സി. ലളിത, കല്‍പ്പന, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ വേഷമിടുന്ന സിനിമ പുതുതലമുറയില്‍ കാണുന്ന മാനുഷീകബന്ധങ്ങളിലെ ഞെട്ടലുളവാക്കുന്ന സംഭവങ്ങളില്‍ വെളിച്ചം വീശുന്നു. ഫാസില്‍ സിനിമയുടെ ചിത്രീകരണം ചങ്ങനാശ്ശേരിയിലും പരിസരങ്ങളിലുമായി ആരംഭിച്ചുകഴിഞ്ഞു. ആനന്ദകുട്ടന്‍ ക്യാമറ. മ്യൂസിക് എം. ജയചന്ദ്രന്‍, പിലാക്കണ്ടി ഫിലീംസിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദ് ബഷീര്‍ ചിത്രം നിര്‍മ്മിക്കുന്നു.

Last Updated on Thursday, 02 September 2010 10:54
 

സിയാദ് കോക്കര്‍ പുതിയ പ്രസിഡന്റ് PDF Print E-mail
Thursday, 02 September 2010 10:37

സീനിയര്‍ പ്രോഡ്യൂസര്‍ സിയാദ് കോക്കര്‍ പ്രസിഡന്റായും എം. എ. ജോര്‍ജിനെ സെക്രട്ടറിയായും കേരളാ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ് തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അബ്ദുള്‍ അസീസ് ട്രഷറര്‍, മുദ്ര ശശി, വസന്തരാജന്‍ വൈസ് പ്രസിഡന്റുമാര്‍, കലിയൂര്‍ ശശി, അനില്‍ പി. തോമസ് ജോയിന്റ് സെക്രട്ടറി. കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

Last Updated on Thursday, 02 September 2010 10:38
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 3 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.