Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


ലോട്ടറി പരസ്യങ്ങളില്‍ നിന്നും ജഗതി പിന്‍മാറി PDF Print E-mail
Thursday, 02 September 2010 10:23

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ പിന്മാറുകയാണെന്ന്‌ നടന്‍ ജഗതി ശ്രീകുമാര്‍. അന്യ സംസ്ഥാന ലോട്ടറികളുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കാതെയാണ് താന്‍ പണം വാങ്ങി ഇത്തരം പരസ്യങ്ങളില്‍ അഭിനയിച്ചത്. ഇവ മാധ്യമങ്ങളില്‍ കൂടി മനസ്സിലാക്കയ സാഹചര്യത്തിലാണ് പിന്മാറ്റം. ഒരു നടനെന്ന നിലയില്‍ താന്‍ ഇടപെടാന്‍ പാടില്ലാത്ത പരസ്യമായിരുന്നു ഇത്. എന്നാല്‍ മദ്യം, സിഗരറ്റ് പോലെയുള്ളവയുടെ പരസ്യത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അതുപോലെ തന്നെയുള്ള ഒരു സാമൂഹ്യ തിന്മയാണ് അന്യസംസ്ഥാന ലോട്ടറികള്‍ എന്നു മനസ്സിലാക്കിയ സാഹചര്യത്തില്‍ പിന്മാറാന്‍ താന്‍ ബാധ്യസ്ഥനാണ്. കൂടാതെ ചില കലാകാരന്മാര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് മുഖ്യമന്ത്രി വരെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ പിന്മാറുകയാണെന്നും ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ജഗതി ശ്രീകുമാര്‍ അറിയിച്ചു.

Last Updated on Thursday, 02 September 2010 10:25
 

യേ ദോസ്തി ഫോര്‍ ഫ്രണ്ട്‌സിനുവേണ്ടി PDF Print E-mail
Thursday, 02 September 2010 10:14

യുവസംവിധായകന്‍ സജി സുരേന്ദ്രന്‍ തന്റെ സിനിമകള്‍ക്ക് വാണിജ്യമൂല്യം കൈവരുന്നതിനുവേണ്ടി നടത്തുന്ന പൊടിക്കൈകള്‍ വിജയിക്കുകതന്നെ ചെയ്യുന്നു. പുതിയ സിനിമയായ ഫോര്‍ ഫ്രണ്ട്‌സില്‍ ഇന്ത്യന്‍ സിനിമയുടെ അഭിനയതിലകം കമലഹാസനെ വിളിച്ചു വരുത്തി അഭിനയിപ്പിക്കുകതന്നെ ചെയ്തു. 24 വര്‍ഷത്തിനുശേഷം കമലഹാസന്‍ മലയാളസിനിമയില്‍ അഭിനയിക്കുന്നു എന്ന വിശേഷണം കൂടി ഈ സിനിമയ്ക്കുനേടാനായി. പോരാത്തതിനു ഇപ്പോള്‍ ഷോലേ എന്ന എക്കാലത്തേയും ഹിറ്റി സിനിമയിലെ യേ ദോസ്തി...എന്നു തുടങ്ങുന്ന ഗാനവും ഈ ചിത്രത്തില്‍ മിക്‌സ് ചെയ്തു ചേര്‍ത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ജയറാം, മീരാ ജാസ്മിന്‍ തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയിക്കാന്‍ വേണ്ടി തന്നെ സിനിമയെടുക്കണം. അത് സജി സുരേന്ദ്രന് അറിയാം സിനിമയുടെ വിജയമന്ത്രം.

Last Updated on Thursday, 02 September 2010 10:16
 

വിനയന്റെ ഫ്രീഡം ഫൈറ്റര്‍ PDF Print E-mail
Thursday, 02 September 2010 10:03

യക്ഷിയും ഞാനും എന്ന സിനിമയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വിനയന്‍ തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും. ഓണചിത്രങ്ങളില്‍ വിനയന്റെ യക്ഷിയും ഞാനും മറ്റു സിനിമകളെക്കാള്‍ കളക്ഷനില്‍ മുന്നിലാണ്. വിവാദങ്ങളുടെ നടുവിലും ചിത്രം നേടുന്ന വിജയത്തില്‍ വിനയന്‍ സന്തോഷത്തിലാണ്. യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ 15 നാള്‍ ആഘോഷിക്കുന്ന വേളയില്‍ തന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. ഫ്രീഡം ഫ്രൈറ്റ് എന്ന സിനിമ തിലകനെ നായകനാക്കി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍. സമൂഹത്തിലെ അനീതിക്കെതിരെ പൊരുതുന്ന സ്വാതന്ത്ര്യസമരപോരാളിയുടെ റോളാണ് ചിത്രത്തില്‍ തിലകന്. സ്‌പെഷ്യല്‍ ഇഫക്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കി വിനയന്‍ ചെയ്യുന്ന മറ്റൊരു സിനിമയാണ് ആലിബാബയും 41 കള്ളന്മാരും പിന്നെ ഒരു കളളിയും.

Last Updated on Thursday, 02 September 2010 10:23
 

വിദ്യാബാലന്‍ 'ഉറുമി' ഡാന്‍സ് മാറ്റി വച്ചു PDF Print E-mail
Wednesday, 01 September 2010 13:06

ബോളിവുഡ് നടി വിദ്യബാലന്‍ ഉറുമിയില്‍ ചെയ്യേണ്ടിയിരുന്ന ഡാന്‍സ് തോളെല്ലിലുണ്ടായ മുറിവിനെ തുടര്‍ന്ന് മാറ്റി വച്ചു. ഈ സിനിമയിലെ മോഹിനിയാട്ടം അവതരണത്തിലൂടെ മലയാളസിനിമയിലേക്ക് തന്റെ കടന്നുവരവാണ് ഉദ്ദേശിച്ചിരുന്നത്. ക്ലാസിക്കല്‍ ഡാന്‍സില്‍ നല്ല അവഗാഹം നേടിയ വിദ്യാബാലന്‍ തന്റെ കഴിവ് പ്രിയദര്‍ശന്റെ ഭൂല്‍ ഭുലായിയാ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഡാന്‍സ് അവതരിപ്പിക്കുന്നതിലൂടെ തോളെല്ലിലെ വേദന വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിദ്യയുടെ താത്ക്കാലിക പിന്‍മാറ്റം. അതുകൊണ്ട് കുറച്ചുകാലത്തെ വിശ്രമത്തിനുശേഷം സിനിമയ്ക്കുവേണ്ടിയുള്ള മോഹിനിയാട്ടം അവതരണം ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ ചെയ്യുന്നതായിരിക്കും.

Last Updated on Wednesday, 01 September 2010 13:06
 

മുഹമ്മദ്‌ ആസിഫിനെ അഭിനയിപ്പിക്കില്ലെന്ന്‌ കൈതപ്രം PDF Print E-mail

Tuesday, 31 August 2010 10:19

കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ആസിഫിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന്‌ കൈതപ്രം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന, തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയില്‍ പാകിസ്‌താനില്‍ നിന്നുള്ള ക്രിക്കറ്റ്‌ താരത്തെ അഭിനയിപ്പിക്കണമെന്ന്‌ ആഗ്രഹത്തെ തുടര്‍ന്നാണ്‌ ആസിഫിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഒക്‌ടോബര്‍ ആദ്യവാരം ഷൂട്ടിംഗ്‌ ആരംഭിക്കാനിരുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആസിഫ്‌ കേരളത്തില്‍ എത്തുമെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്ന ആസിഫിനെ ഒഴിവാക്കാനാണ്‌ ഇപ്പോള്‍ തീരുമാനമെന്നും പാക്‌ സിനിമാ താരങ്ങളെ പകരം പരിഗണിക്കുമെന്നും കൈതപ്രം അറിയിച്ചു.

Last Updated on Tuesday, 31 August 2010 10:20
 

കാസര്‍ഗോഡ് കാദര്‍ഭായിക്ക് 2-ഭാഗം PDF Print E-mail
Tuesday, 31 August 2010 09:59

ആലുംമൂടന്‍, സിദ്ദിഖ്, ജഗദീഷ്, ഇന്നസെന്റ്, അശോകന്‍, സുനിത തുടങ്ങിയവര്‍ അഭിനയിച്ച ഹിറ്റ് ചിത്രം കാസര്‍ഗോഡ് കാദര്‍ഭായിക്ക് രണ്ടാം ഭാഗം തയ്യാറാകുന്നു. തുളസിദാസാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. കലാഭവന്‍ അന്‍സാറിന്റെതാണ് കഥ. തിരക്കഥ കലൂര്‍ഡെന്നിസ്. പഴയ ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളും രണ്ടാംഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നു.

Last Updated on Tuesday, 31 August 2010 10:05
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 4 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.