Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


വിദ്യാബാലന്‍ 'ഉറുമി' ഡാന്‍സ് മാറ്റി വച്ചു PDF Print E-mail
Wednesday, 01 September 2010 13:06

ബോളിവുഡ് നടി വിദ്യബാലന്‍ ഉറുമിയില്‍ ചെയ്യേണ്ടിയിരുന്ന ഡാന്‍സ് തോളെല്ലിലുണ്ടായ മുറിവിനെ തുടര്‍ന്ന് മാറ്റി വച്ചു. ഈ സിനിമയിലെ മോഹിനിയാട്ടം അവതരണത്തിലൂടെ മലയാളസിനിമയിലേക്ക് തന്റെ കടന്നുവരവാണ് ഉദ്ദേശിച്ചിരുന്നത്. ക്ലാസിക്കല്‍ ഡാന്‍സില്‍ നല്ല അവഗാഹം നേടിയ വിദ്യാബാലന്‍ തന്റെ കഴിവ് പ്രിയദര്‍ശന്റെ ഭൂല്‍ ഭുലായിയാ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഡാന്‍സ് അവതരിപ്പിക്കുന്നതിലൂടെ തോളെല്ലിലെ വേദന വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിദ്യയുടെ താത്ക്കാലിക പിന്‍മാറ്റം. അതുകൊണ്ട് കുറച്ചുകാലത്തെ വിശ്രമത്തിനുശേഷം സിനിമയ്ക്കുവേണ്ടിയുള്ള മോഹിനിയാട്ടം അവതരണം ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ ചെയ്യുന്നതായിരിക്കും.

Last Updated on Wednesday, 01 September 2010 13:06
 

മുഹമ്മദ്‌ ആസിഫിനെ അഭിനയിപ്പിക്കില്ലെന്ന്‌ കൈതപ്രം PDF Print E-mail

Tuesday, 31 August 2010 10:19

കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ആസിഫിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന്‌ കൈതപ്രം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന, തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയില്‍ പാകിസ്‌താനില്‍ നിന്നുള്ള ക്രിക്കറ്റ്‌ താരത്തെ അഭിനയിപ്പിക്കണമെന്ന്‌ ആഗ്രഹത്തെ തുടര്‍ന്നാണ്‌ ആസിഫിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഒക്‌ടോബര്‍ ആദ്യവാരം ഷൂട്ടിംഗ്‌ ആരംഭിക്കാനിരുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആസിഫ്‌ കേരളത്തില്‍ എത്തുമെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്ന ആസിഫിനെ ഒഴിവാക്കാനാണ്‌ ഇപ്പോള്‍ തീരുമാനമെന്നും പാക്‌ സിനിമാ താരങ്ങളെ പകരം പരിഗണിക്കുമെന്നും കൈതപ്രം അറിയിച്ചു.

Last Updated on Tuesday, 31 August 2010 10:20
 

കാസര്‍ഗോഡ് കാദര്‍ഭായിക്ക് 2-ഭാഗം PDF Print E-mail
Tuesday, 31 August 2010 09:59

ആലുംമൂടന്‍, സിദ്ദിഖ്, ജഗദീഷ്, ഇന്നസെന്റ്, അശോകന്‍, സുനിത തുടങ്ങിയവര്‍ അഭിനയിച്ച ഹിറ്റ് ചിത്രം കാസര്‍ഗോഡ് കാദര്‍ഭായിക്ക് രണ്ടാം ഭാഗം തയ്യാറാകുന്നു. തുളസിദാസാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. കലാഭവന്‍ അന്‍സാറിന്റെതാണ് കഥ. തിരക്കഥ കലൂര്‍ഡെന്നിസ്. പഴയ ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളും രണ്ടാംഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നു.

Last Updated on Tuesday, 31 August 2010 10:05
 

ദി മെട്രോയില്‍ ശരത് കുമാര്‍ PDF Print E-mail
Tuesday, 31 August 2010 09:52

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനുശേഷം ഗ്രാന്റ് പ്രൊഡെക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രമാണ് ദി മെട്രോ. വ്യാസന്‍ എടവനക്കാട് തിരക്കഥ, സംഭാഷണമൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിപിന്‍ പ്രഭാകര്‍ ആണ്. ശരത്കുമാര്‍, റീമ കല്ലിങ്കല്‍, സുരാജ്, നിവിന്‍ പോളി, ബിയോണ്‍, അരുണ്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. ഛായാഗ്രാഹണം-ലോകനാഥന്‍. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.

Last Updated on Tuesday, 31 August 2010 09:55
 

ഇത് നമ്മുടെ കഥ ആരംഭിച്ചു PDF Print E-mail
Tuesday, 31 August 2010 09:42

അപൂര്‍വ്വരാഗത്തിനുശേഷം ആസിഫും നിഷാനും ഒന്നിക്കുന്ന ചിത്രം 'ഇത് നമ്മുടെ കഥ' തൃശ്ശൂരില്‍ ചിത്രീകരണമാരംഭിച്ചു. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് രാജേഷ് കണ്ണങ്കരയാണ്. നിരവധി ഹിറ്റു സീരിയലുകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ച രാജേഷിന്റെ ആദ്യ ചിത്രമാണിത്. അനന്യ, ജഗതി, ലാലു അലക്‌സ്, സലീംകുമാര്‍, ദേവന്‍, സുരാജ്, ബിജുകുട്ടന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം വിപിന്‍ മോഹന്‍.

Last Updated on Tuesday, 31 August 2010 09:48
 

ഒരു ട്രാഫിക് സിഗ്നല്‍ PDF Print E-mail
Tuesday, 31 August 2010 09:38

മാറ്റിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ട്രാഫിക് സിഗ്നല്‍'. ബോബി-സഞ്ജയിന്റേതാണ് തിരക്കഥ. ഒരു ദിവസം രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണിയോടെ തീരുന്ന സംഭവത്തിന്റെ ചുവടുപിടിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നുത്. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, റോമ, രമ്യാനമ്പീശന്‍ തുടങ്ങിയവര്‍ക്കെല്ലാം ശ്രീനിവാസനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ജോസ് പ്രകാശ് വീണ്ടും ക്യാമറയ്ക്കു മുമ്പിലെത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം-ബൈജു ഖാലിദ്, വയലാര്‍ ശരതിന്റെ വരികള്‍ക്ക് മെജോ ജോസഫ്, സാംസണ്‍ കോട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.

Last Updated on Tuesday, 31 August 2010 09:39
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 4 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.