Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


ദി മെട്രോയില്‍ ശരത് കുമാര്‍ PDF Print E-mail
Tuesday, 31 August 2010 09:52

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനുശേഷം ഗ്രാന്റ് പ്രൊഡെക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രമാണ് ദി മെട്രോ. വ്യാസന്‍ എടവനക്കാട് തിരക്കഥ, സംഭാഷണമൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിപിന്‍ പ്രഭാകര്‍ ആണ്. ശരത്കുമാര്‍, റീമ കല്ലിങ്കല്‍, സുരാജ്, നിവിന്‍ പോളി, ബിയോണ്‍, അരുണ്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. ഛായാഗ്രാഹണം-ലോകനാഥന്‍. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.

Last Updated on Tuesday, 31 August 2010 09:55
 

ഇത് നമ്മുടെ കഥ ആരംഭിച്ചു PDF Print E-mail
Tuesday, 31 August 2010 09:42

അപൂര്‍വ്വരാഗത്തിനുശേഷം ആസിഫും നിഷാനും ഒന്നിക്കുന്ന ചിത്രം 'ഇത് നമ്മുടെ കഥ' തൃശ്ശൂരില്‍ ചിത്രീകരണമാരംഭിച്ചു. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് രാജേഷ് കണ്ണങ്കരയാണ്. നിരവധി ഹിറ്റു സീരിയലുകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ച രാജേഷിന്റെ ആദ്യ ചിത്രമാണിത്. അനന്യ, ജഗതി, ലാലു അലക്‌സ്, സലീംകുമാര്‍, ദേവന്‍, സുരാജ്, ബിജുകുട്ടന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം വിപിന്‍ മോഹന്‍.

Last Updated on Tuesday, 31 August 2010 09:48
 

ഒരു ട്രാഫിക് സിഗ്നല്‍ PDF Print E-mail
Tuesday, 31 August 2010 09:38

മാറ്റിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ട്രാഫിക് സിഗ്നല്‍'. ബോബി-സഞ്ജയിന്റേതാണ് തിരക്കഥ. ഒരു ദിവസം രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണിയോടെ തീരുന്ന സംഭവത്തിന്റെ ചുവടുപിടിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നുത്. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, റോമ, രമ്യാനമ്പീശന്‍ തുടങ്ങിയവര്‍ക്കെല്ലാം ശ്രീനിവാസനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ജോസ് പ്രകാശ് വീണ്ടും ക്യാമറയ്ക്കു മുമ്പിലെത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം-ബൈജു ഖാലിദ്, വയലാര്‍ ശരതിന്റെ വരികള്‍ക്ക് മെജോ ജോസഫ്, സാംസണ്‍ കോട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.

Last Updated on Tuesday, 31 August 2010 09:39
 

ഷാഫി-ദിലീപ് ടീം വീണ്ടും PDF Print E-mail
Tuesday, 31 August 2010 09:31

സൂപ്പര്‍ഹിറ്റ് കുടുംബചിത്രം 'കല്യാണരാമനു'ശേഷം ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേരിക്കുണ്ടൊരു കുഞ്ഞാട്'. ചട്ടമ്പിനാടുനുശേഷം ബെന്നി പി. നായരമ്പലം തിരക്കഥയൊരുക്കുന്ന ഷാഫി ചിത്രം കൂടിയാണിത്. വൈശാഖ സിനിമയുടെ ബാനറില്‍ പി. രാജന്‍ നിര്‍മ്മിക്കുന്നു. ഇന്നസെന്റ്, ജഗതി, സുരാജ്, സലീംകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഭാവനയാണ് നായിക. ക്യാമറ ശ്യാംദത്ത്.

Last Updated on Tuesday, 31 August 2010 09:32
 

ശിക്കാര്‍ പൂര്‍ത്തിയായി PDF Print E-mail
Monday, 30 August 2010 11:57

ശ്രീരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടെട്‌കോ രാജഗോപാല്‍ നിര്‍മ്മിച്ച് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ പത്തിന് ഈ ചിത്രം മാക്‌സ് ലാബ് എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു.മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രം. സ്‌നേഹ, മൈഥിലി, അനന്യ, എന്നിവര്‍ നായികമാരാകുന്നു.കലാഭവന്‍ മണി, ലാലു അലക്‌സ്, ലാല്‍, തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി, തലൈവാസന്‍ വിജയ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, ഷാജു, കൃഷ്ണപ്രസാദ്, സാദിഖ്, അബു സലീം, എന്‍.എന്‍.ബാലകൃഷ്ണന്‍, രശ്മി ബോബന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. രചന-എസ്.സുരേഷ് ബാബു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷിജില്‍.

 

സര്‍ക്കാര്‍ കോളനി പ്രദര്‍ശനത്തിന് PDF Print E-mail
Monday, 30 August 2010 11:04

അമൃതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് തമ്പി, ചന്ദ്രശേഖരന്‍ എന്നിവര്‍ നിര്‍മ്മിച്ച് വി.എസ് ജയകൃഷ്ണ കഥയെഴുതി സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ കോളനി പൂര്‍ത്തിയായി. ശ്രീ ഗോകുലം മൂവിസ് റിലീസ്. കൈക്കൂലി വാങ്ങാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം താമസിക്കുന്ന ഒരു കോളനിയിലെ കഥയാണിത്. മുകേഷ്, ജഗദീഷ്, അശോകന്‍, ജഗതി, സുരാജ് വെഞ്ഞാറമൂട്, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, ടി.പി. മാധവന്‍, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ദേവയാനി, സോനാ നായര്‍, സീമാ ജി നായര്‍, അംബികാ നായര്‍, സോണിയ, മഞ്ജു എന്നിവര്‍ വേഷമിടുന്നു. തിരക്കഥ സംഭാഷണം വി.സി. അശോക്; ബിച്ചു തിരുമല, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജി. ശ്രീകുമാര്‍ ഈണം പകരുന്നു. ബാലു ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Last Updated on Monday, 30 August 2010 11:05
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 5 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.