Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


Monday, 12 April 2010 17:01

മണിയുടെ 'പുള്ളിമാന്‍'


നവാഗതനായ അനില്‍ കെ. നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പുള്ളിമാന്‍' വിഷുവിന് തിയേറ്ററില്‍ എത്തുന്നു.  കലാഭവന്‍ മണി, മീരാ നന്ദന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  നെടുമുടി വേണു, വിജയ രാഘവന്‍, സുധീഷ്‌, കൊച്ചു പ്രേമന്‍, ശിവജി ഗുരുവായൂര്‍, മന്രാജ്, രഞ്ജിത്ത്, ശ്രീജിത്ത് രവി, ചാലി പാല, ഗീഥ സലാം, ശരന്ന്യ, രഞ്ജിത്ത നായര്‍, സീമ ജി നായര്‍, കലരഞ്ഞിനി, ഊര്‍മിള ഉണ്ണി, എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.  ഈ ചിത്രത്തിന്റെ ചായഗ്രഹണം രാജ രത്നം ആണ് നിര്‍വഹിക്കുന്നത്.  നിര്‍മാണം ആന്റണി പയിമ്പള്ളി.  ഗാന രചന കൈതപ്രം, വയലാര്‍ ശരത്ചന്ദ്ര വര്‍മ, വിജേഷ്.  സംഗീതം ശരത്.

 

Monday, 12 April 2010 16:58

'റിംഗ് ടോണ്‍'


ഷിര്‍ദി സായി ബാബ   ക്രിയേഷന്‍സിന്റെ ബാനറില്‍  ‍ആര്‍. പ്രഭുകുമാര്‍  നിര്‍മ്മിച്ച്‌ അജ്മല്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന റിംഗ് ടോണ്‍ ഏപ്രില്‍ പതിനാലിന് പ്രദര്‍ശനത്തിനു എത്തുന്നു.  സുരേഷ് ഗോപിയും ബാലയും ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. മേഘ നായര്‍ ഈ ചിത്രത്തിലെ നായിക ആകുന്നു.  സായി കുമാര്‍, രാജന്‍ പി. ദേവ്, കിരണ്‍ രാജ്, മനു രാജ്, അനൂപ്‌ ചന്ദ്രന്‍, നാരായണന്‍ നായര്‍, ജിത്തു, കലാരഞ്ഞിനി, എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കള്‍ ആണ്.  തിരക്കഥ സംഭാഷണം, സതീഷ്‌ കുമാര്‍.  അനില്‍ പനച്ചൂരാന്‍, ജോഷി തരകന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഷാന്‍ സംഗീതം പകരുന്നു.  കാമറ ബിജോയ്സ്, എഡിറ്റിംഗ് രതീഷ്‌ രവി.

 

Monday, 12 April 2010 16:56

'അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌'


മോഹന്‍ലാല്‍ ബാല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌' വിഷുവിന് പ്രദര്‍ശനത്തിനു ഏത്തും.  ഈ ചിത്രത്തില്‍ നെടുമുടി വേണു, ജഗദീഷ്, സായി കുമാര്‍, സിദ്ദിക്ക്, മീനാക്ഷി, ലക്ഷ്മി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം മുരളി നാഗവള്ളി, നിര്‍മാണം വി.ബി.കെ മേനോന്‍, തിരക്കഥ സി. ബാലചന്ദ്രന്‍, ചായാഗ്രഹണം ഡി കണ്ണന്‍, ഗിരീഷ്‌ പുതെന്ചെരിയുടെ ഗാനങ്ങള്‍ക്ക് എം.ജി ശ്രീകുമാര്‍ സംഗീതം പകരുന്നു .

 

Monday, 12 April 2010 16:44

'പാപ്പി അപ്പച്ചാ' വിഷുവിന്.


ദിലീപ്, ഇന്നസ്സെന്റ്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മമാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പി അപ്പച്ചാ' വിഷുവിന് പ്രദര്‍ശനത്തിനു എത്തുന്നു.  അശോകന്‍, സുരേഷ്  കൃഷ്ണ, മച്ചാന്‍ വര്‍ഗീസ്‌, കൊച്ചു പ്രേമന്‍, രാജീവന്‍, മണികണ്ടന്‍, നാരായണന്‍കുട്ടി, കലാഭവന്‍ പ്രജോദ്, കെ.പി.എ.സി. ലളിത, മഞ്ഞുഷ, തെസ്നി ഖാന്‍, മഞ്ജു രാഘവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  കാവ്യ മാധവന്‍ ആണ് ഈ ചിത്രത്തിലെ നായിക. ചായാഗ്രഹണം സഞ്ജീവ് ശങ്കര്‍, ഗാനരചന ഗിരീഷ്‌ പുതെഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ. സംഗീതം വിദ്യാസാഗര്‍.  നടന്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപ്‌ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

'ഒരിടത്തൊരു പോസ്റ്മാന്‍.' PDF Print E-mail
Written by Site Administrator   
Monday, 05 April 2010 16:42

'ഒരിടത്തൊരു പോസ്റ്മാന്‍.'


'ഒരിടത്തൊരു പോസ്റ്മാന്റെ' ചിത്രീകരണം കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ആരംഭിച്ചു.  കുഞ്ചാക്കോ ബോബനും ശരത്
 കുമാറും ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  മീര നന്ദന്‍ ആണ് നായിക.  ഇന്നസ്സെന്റ്റ്, കലാഭവന്‍ മണി, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജാഫ്ഫര്‍ ഇടുക്കി, കലാഭവന്‍ പ്രജോദ്, ഗണേഷ്, ഇബ്രാഹിം കുട്ടി, ദിനേശ് പണിക്കര്‍, സീമ ജി നായര്‍, എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സംവിധാനം ഷാജി അസീസ്‌ നിര്‍വഹിക്കുന്നു. രചന കെ ഗിരീഷ്കുമാര്‍. ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കൈതപ്രവും സച്ചിദാനന്ദന്‍ പുഴങ്കരയും ചേര്‍ന്ന്.  സംഗീതം പകരുന്നത് മോഹന്‍ സിതാര.  ചായ ഗ്രഹണം ആനന്ദ് ബാലകൃഷ്ണന്‍.

 

Monday, 05 April 2010 16:31

ഷക്കീലക്ക് പുതിയ മുഖം.


തെന്നിണ്ടിയന്‍ ഗ്ലാമര്‍ താരമായിരുന്ന ഷക്കീല ഹാസ്യ താരമായി മലയാളത്തില്‍ വീണ്ടും എത്തുന്നു.  'ഒന്നരക്കള്ളന്‍' എന്ന ചിത്രത്തിലാണ് ഈ പുതിയ വേഷം. ഈ ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും രവി രാജ് നിര്‍വഹിക്കുന്നു.  വള്ളിക്കോട് വിക്രമന്‍ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.  ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് അദ്ധേഹത്തിന്റെ മകന്‍ സുമന്‍ ബിച്ചു സംഗീതം പകരുന്നു. ചായാഗ്രഹണം ലാല്‍ കണ്ണന്‍. ശകീലക്ക് പുറമേ മലയാളത്തിലെ പ്രസിദ്ധരായ ഹാസ്യ നടീ നടന്മാര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

 
<< Start < Prev 51 52 53 54 55 56 57 58 59 60 Next > End >>

Page 51 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.