Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


Tuesday, 02 March 2010 11:19


'രാമരാവണന്‍' പ്രദര്‍ശനത്തിന്


മാധവിക്കുട്ടിയുടെ മനോമി എന്ന കഥയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ 'രാമരാവണന്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.  ബിജു രവീന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ അവസാന ഭാഗങ്ങള്‍ തെങ്കാസ്സിയില്‍ ആണ് ചിത്രീകരിച്ചത്.  സുരേഷ് ഗോപി, നെടുമുടി വേണു, ബിജു മേനോന്‍, കൃഷ്ണ, സുധീഷ്‌, കൊച്ചു പ്രേമന്‍, നാരായണന്‍കുട്ടി, ബാബു രാജ്, കിരണ്‍ രാജ്, മിത്ര കുരിയന്‍, ലെന, സോണിയ എന്നിവര്‍ അഭിനയിക്കുന്നു.  ചായാഗ്രഹണം ജിബു ജേക്കബ്‌. ഈ ചിത്രം യുനിക് സിനിമ റിലീസ് ചെയ്യും.



 

Sunday, 28 February 2010 11:14

സുരാജ് വീണ്ടും നായകന്‍


ഡൂപ്ളിക്കേറ്റിനുശേഷം ശേഷം സുരാജ് നായക വേഷം ചെയ്യുന്ന ചിത്രമാണ് 'ലവ് മാരീയേജ്'.   സെഞ്ച്വറി വിഷിഒന്‍ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സേവിയര്‍ ടിട്ടുസ് ആണ്.  ധാരാളം ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് 'ലവ് മാരീയേജ്'.  മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  വിശദ വിവരങ്ങള്‍ ലഭ്യമല്ല.


 

Sunday, 28 February 2010 11:11

'കാസിനോവ' ചിത്രീകരണം തുടങ്ങുന്നു.


പി. രാജനും, റോയ് കോണ്ഫിടെന്ട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കാസിനോവ' യുടെ ചിത്രീകരണം ദുബായില്‍ ആരംഭിക്കുന്നു.  പുഷ്പ വ്യാപാരിയായ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാസിനോവ ആയി ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നു.  റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് ദിവാകര്‍ ആണ്.  ജഗതി ശ്രീകുമാര്‍, ലാലു അലെക്സ്, ബാല, ശങ്കര്‍, തമിഴ് നടന്‍ ആര്യ, ലക്ഷ്മി റായി,  പ്രിയങ്ക, ഭാവന, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.  കഥ, തിരക്കഥ, സംഭാഷണം ബോബ്ബി-സഞ്ജയ്‌.  ഗാനരചന വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഗിരീഷ്‌ പുതെന്ചെരി, ഗൌരി, സംഗീതം അല്‍ഫോന്‍സ്‌, ഗോപി സുന്ദര്‍.


 

Sunday, 28 February 2010 10:47

'നോട്ട് ഔട്ട്‌'


തെക്കാടയില്‍ ഫിലിംസിന്റെ ബാനറില്‍ ജോസഫ്‌ ജോര്‍ജ് നിര്‍മിക്കുന്ന ചിത്രമാണ് 'നോട്ട് ഔട്ട്‌'.  നവാഗതനായ കുട്ടി നടുവില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഋതു ഫെയിം നിഷാന്‍, മിത്ര കുരിയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, അനൂപ്‌ ചന്ദ്രന്‍, ബിജുക്കുട്ടന്‍, സുമേഷ്, ശിഹാദ്, കൊച്ചു പ്രേമന്‍, ഗിന്നസ് പക്രു തുടങ്ങിയവരും വേഷമിടുന്നു.  ചായാഗ്രഹണം ദിലീപ് രാമന്‍ നിര്‍വഹിക്കുന്നു.  ഗാന രചന അനില്‍ പനച്ചൂരാന്‍, സംഗീതം വിനു തോമസ്‌,


 

Sunday, 28 February 2010 10:45

'കയം' പൂര്‍ത്തിയായി.


മനോജ്‌ കെ. ജയന്‍, ബാല ശ്വേത മേനോന്‍, അപരന, അനില്‍ മുരളി, അനിയപ്പന്‍, ചെബില്‍ അശോകന്‍, സീമ ജി. നായര്‍, കോട്ടയം നസീര്‍, സുബൈര്‍ എന്നിവര്‍ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന ' കയം' പൂര്‍ത്തിയായി.  മലമ്പുഴ, ആതിരപ്പള്ളി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഗാന രചന  വിജു രാമചന്ദ്രന്‍, സംഗീതം മോഹന്‍ സിതാര, ചായാഗ്രഹണം സാദത്, എഡിറ്റിംഗ് പി.സി. മോഹനന്‍.


 

Sunday, 28 February 2010 10:15

'റിഥം' പ്രദര്‍ശനത്തിന് തയ്യാറായി


പുതുമുഖമായ ഷാനവാസ് നായകനാകുന്ന റിഥം മാര്‍ച് അഞ്ചിന് പ്രദര്‍ശനത്തിന് എത്തുന്നു.  സിന്ദഗി ഫിലിംസിന്റെ ബാനറില്‍ എം.എസ്. പ്രദീപ്കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആദിത്യന്‍, മാമൂക്കോയ, മാള അരവിന്ദന്‍,  ശങ്കര്‍, രാജന്‍ പി. ദേവ്, പ്രശാന്ത്‌ കാഞ്ഞിരമറ്റം, ഷാന്‍, അഞ്ജലി ധന്ന്യത എന്നിവരും അഭിനയിക്കുന്നു. മനു മഞ്ചേരി, ഷമീര്‍ അപ്സര എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചായാഗ്രഹണം മണി പ്രസാദ്, സംഗീതം സുദര്‍ശന്‍.

 
<< Start < Prev 51 52 53 54 55 56 57 58 59 60 Next > End >>

Page 57 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.