|
ഉറുമി ഷൂട്ടിംഗ് മുബൈയില്‍ തുടങ്ങി |
|
|
|
|
Monday, 30 August 2010 06:16 |
|

ചരിത്രകഥയെ ആസ്പദമാക്കി ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പൃത്വിരാജ് ചിത്രത്തിന്റെ മുബൈയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. മുബൈയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. പൃഥ്വിരാജ് കേളുനമ്പ്യാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1498ല്‍ കാപ്പാട് കപ്പല്‍ ഇറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌ക്കോഡ ഗാമയെ വധിക്കാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ നേതാവായാണ് കേളുനായര്‍ പ്രത്യക്ഷപ്പെടുന്നത്. ജനീല ഡിസൂസ, വിദ്യാബാലന്‍, പ്രഭുദേവ തുടങ്ങി തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ നടീനടന്മാര്‍ ചിത്രത്തിന്റെ ഭാഗഭാക്കാവുന്നുണ്ട്. |
|
Last Updated on Monday, 30 August 2010 06:16 |
|
വിജീഷ് മണിയുടെ ഭൂലോക രക്ഷകന്‍ |
|
|
|
|
Thursday, 26 August 2010 05:15 |
മത സൌഹാര്‍ദ്ദ ത്തിന്‍റെയും ലോക സമാധാന ത്തിന്‍റെയും സന്ദേശവുമായി ‘ഭൂലോക രക്ഷകന്‍’ വരുന്നു. വിജീഷ് മണി എന്ന യുവ സംവിധായകന്‍ 35 ലോക ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമ യാണ് ഭൂലോക രക്ഷകന്‍. യുഗങ്ങള്‍ക്കു മുന്‍പേ അയ്യപ്പനും വാവരും തുടങ്ങി വെച്ച മത സൌഹാര്‍ദ്ദ സന്ദേശം ഇന്നത്തെ സമൂഹം മറന്നു പോകുന്നു. ശ്രീ അയ്യപ്പനും വാവരും മുഖ്യ കഥാപാത്ര ങ്ങളായി വരുന്ന ഈ സിനിമ യില്‍ വാവരുടെ വേഷം കൈകാര്യം ചെയ്യുന്നത് അറബ് വംശജനായ ഒരു അഭിനേതാവായിരിക്കും ഭാരത സംസ്കാരം ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനു കൂടിയാണ് 35 ഭാഷകളില്‍ ചിത്രം ഒരുക്കുന്നത്. മലയ, കൊറിയ, ചൈനീസ് ഇംഗ്ലീഷ് അടക്കം 17 വിദേശ ഭാഷകളും, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് അടക്കം 18 ഇന്ത്യന്‍ ഭാഷ കളിലും ആയിരിക്കും ചിത്രം ഒരുങ്ങുക. നിരവധി സവിശേഷത കള്‍ ഉള്ള ഒരു സിനിമ യായിരിക്കും ഇത്. ഗ്രാഫിക്സും, ഗിമ്മിക്സുകളും ഒഴിവാക്കി യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ഒന്നര വര്‍ഷം കൊണ്ട് 10 ഷെഡ്യൂളില്‍ ചിത്രീകരി ക്കാനാണ് പദ്ധതി. മാനസരോവര്‍, കൈലാസം, ജെയ്പൂര്‍, മൈസൂര്‍, ലക്ഷദ്വീപ്, കപ്പാട് ബീച്ച്, ശബരിമല എന്നിവിട ങ്ങളിലൊക്കെ ചിത്രീകരണം ഉണ്ടായിരിക്കും. മോഹന്‍ലാലിനെ നായകനാക്കി പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്ത ഭഗവാന്‍ എന്ന സിനിമ യുടെ നിര്‍മ്മാതാവ് കൂടിയാണ് ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി.
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 7 of 112 |