|
Tuesday, 24 August 2010 12:32 |
|
നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നു. ഓഗസ്‌റ്റ് 27ന് തിരുവള്ളൂര്‍ ഹൃദയലേശ്വര്‍ ക്ഷേത്രത്തില്‍വച്ചാണ് അമൃതയുടെ കഴുത്തില്‍ ബാല മിന്നു ചാര്‍ത്തുന്നത്. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ഐഡിയ സ്‌റ്റാര്‍ സിങറിലൂടെയാണ് അമൃതയ- ബാല പ്രണയം മൊട്ടിടുന്നത്. സ്‌റ്റാര്‍ സിങറില്‍ അതിഥിയായെത്തിയ ബാലയും മത്സരാര്‍ത്ഥിയായ അമൃതയും തമ്മിലുള്ള സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് വഴുതുകയായിരുന്നു. പിന്നീട് കൂടുതല്‍ സമയം പാഴാക്കാതെ ബാല ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ അമൃതയുടെ വീട്ടുകാരുമായി തീരുമാനിച്ച് വിവാഹം ഉറപ്പിയ്‌ക്കുകയുമായിരുന്നു. കോളിവുഡില്‍ അഭിനയ ജീവിതം ആരംഭിച്ച ബാല ഏറെ സാവധാനത്തിലാണ് മലയാള സിനിമയില്‍ തന്റെ സ്‌ഥാനം ഉറപ്പിച്ചത്. രണ്ടു ഭാഷകളിലും മികച്ച വേഷങ്ങള്‍ അഭിനയിച്ച ബാലയുടെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങള്‍ ചെമ്പട, ബിഗ് ബി, വേനല്‍ മരം, എസ്‌എംഎസ് തുടങ്ങിയവയാണ്. |
|
|
കാവ്യയും ദിലീപും ഒന്നിക്കുന്നു |
|
|
|
|
Tuesday, 24 August 2010 12:27 |
വിവാഹമോചനം നേടി മടങ്ങിയെത്തിയതിനു ശേഷം വീണ്ടുമൊരു ചിത്രത്തില്‍ കൂടി കാവ്യാ മാധവന്‍ ദീലിപിന്റെ നായികയാകുന്നു. മോഹന്‍ലാലും ജയറാമും ദിലീപും ഒന്നിക്കുന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ 'ചൈനാ ടൗണിലാണ് ദിലീപും കാവ്യയും വീണ്ടും ജോടിയാകുന്നത്. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിനു ശേഷമുള്ള ഒരു മള്‍ട്ടി സ്‌റ്റാര്‍ ചിത്രം കൂടിയാണ് ചൈനാ ടൗണ്‍. അന്യഭാഷയില്‍ നിന്ന് മറ്റ് രണ്ടു നായികമാര്‍ കൂടി ഉണ്ടാവും. നേരത്തെ മോഹന്‍ലാലിന്റെയും കാവ്യയുടെയും പേരുകള്‍ മാത്രമാണ് കേട്ടിരുന്നത്.
കോമഡിയുടെ പശ്‌ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. മൂന്നു സുഹൃത്തുക്കളുടെ രസകരമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം മോഹന്‍ലാലിന്റെ മാക്‌സ് ലാബാണ് വിതരണം ചെയ്യുന്നത്.ഹലോ എന്ന മെഗാഹിറ്റിന് ശേഷം റാഫി മെക്കാര്‍ട്ടിനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ കൂടിയാണ് ചൈനാ ടൗണ്‍. ഗോവ, പോണ്ടിച്ചേരി, കൊച്ചി എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും.
|
|
|
ലാലും ജാക്കിച്ചാനും ഒന്നിക്കുന്നു |
|
|
|
|
Tuesday, 24 August 2010 12:18 |
|
മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്നു. ഇന്തോ ജാപ്പനീസ് സംരംഭമായ നായര്‍ സാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ലാലും ചാനും ഒന്നിക്കുന്നത്. വിദേശ ഭാഷകളില്‍ നിര്‍മിക്കുന്ന ഈ ബ്രഹ്‌മാണ്ഡചിത്രം മലയാളികളുടെ ലോക ചിത്രം ആയിരിക്കും.150 കോടിയായിരിക്കും നിര്‍മാണ ചെലവ്. ചിത്രത്തില്‍ അതിഥി വേഷമാവും ജാക്കിച്ചാന്‍ ചെയ്യുക. ജാപ്പനീസ് സ്വാതന്ത്ര്യ സമരസേനാനിയും മലയാളിയുമായ നായര്‍ സാന്‍ എന്നറിയപ്പെടുന്ന അയ്യപ്പന്‍പിള്ള മാധവന്‍ നായരുടെ കഥയാണ് ചിത്രം പറയുന്നത്. ടൈറ്റില്‍ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗം സംവിധാനം ചെയ്യുന്നതും ജാക്കി ചാന്‍ ആയിരിക്കും. ആല്‍ബര്‍ട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇത് മലയാളം, തമിഴ്, ഹിന്ദി, മന്താരിന്‍, മംഗോളിയന്‍ എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്യും. ചിത്രത്തിനായി മോഹന്‍ലാല്‍ ജാപ്പനീസ്, മന്താരിന്‍ ഭാഷകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മന്താരിന്‍. |
|
|
Saturday, 21 August 2010 11:39 |
|
ശിക്കാറിലെ തന്റെ ഞെട്ടിക്കുന്ന പ്രകടനത്തിനുശേഷം അനന്യ കണ്ഡഹാറിന്റെ സെറ്റില്‍ എത്തുന്നു. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം അനന്യ ചെയ്യുന്നുണ്ട്. നാടോടികള്‍ എന്ന സിനിമയിലൂടെ പ്രശസ്തിയായ അനന്യ ശിക്കാര്‍ എന്ന മോഹന്‍ലാല്‍ സിനിമയില്‍ മോഹന്‍ലാലിനെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് സാഹസികമായ ഒരു രംഗം ഡ്യൂപ്പിന്റെ സഹായമില്ലാതെ സ്വയം ചെയ്ത് സെറ്റിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും ഞെട്ടിച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അമിതാഭ് ബച്ചന്‍, ഗണേഷ് വെങ്കട്ടരാമന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം 1999ല്‍ ഭീകരര്‍ റാഞ്ചികൊണ്ടുപോയ എയര്‍ ഇന്ത്യ വിമാന ഹൈജാക്കാണ് മുഖ്യപ്രമേയമായി അവതരിപ്പിക്കുന്നത്.
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 9 of 112 |