Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


അര്‍ജ്ജുനന്‍ സാക്ഷി ഒക്ടോബറില്‍ PDF Print E-mail
Saturday, 21 August 2010 11:28

കഴിഞ്ഞ വര്‍ഷത്തെ നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രഞ്ചിത്ത് ശങ്കര്‍ തന്റെ അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ഈ വരുന്ന ഒക്ടോബറില്‍ തുടങ്ങും. അര്‍ജുനന്‍ സാക്ഷി എന്നു നാമകരണം ചെയ്തിട്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദ്, മുബൈ, ദുബൈ എന്നിവിടങ്ങളില്‍ വച്ച് നടക്കും. യുവനായകന്‍ പൃഥ്വിരാജാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും ഒരുങ്ങിക്കഴിഞ്ഞു. പത്മപ്രിയ നായികയും ലാലു അലക്‌സ്, നെടുമുടി വേണു, ജഗതി, സുരാജ്, സലീം കുമാര്‍, അനൂപ് മേനോന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. എസ്.ആര്‍.ടി. ഫിലീംസിന്റെ ബാനറില്‍ എസ്. സുന്ദരരാജ് ചിത്രം നിര്‍മ്മിക്കുന്നു. ഈ വര്‍ഷം അവസാനവാരം ചിത്രം പ്രദര്‍ശനത്തിനെത്തും.

 

ജഗതീഷ് സംവിധായകന്റെ കസേരയില്‍ PDF Print E-mail
Friday, 20 August 2010 07:52

സീനിയര്‍ കോമഡി നായകന്‍ ജഗദീഷ് സംവിധാകന്റെ തൊപ്പി വയ്ക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനാകുന്ന 'അമര്‍ അക്ബര്‍ ആന്റണി' യാണ് ജഗദീഷ് സംവിധാനത്തിന് ഒരുങ്ങുന്ന ചിത്രം. പക്ഷെ അല്പം കാത്തിരിക്കണമെന്ന് മാത്രം. ജഗദീഷ് ഇപ്പോള്‍ തിരക്കിലാണ്. അടുത്ത ആറുമാസത്തേക്ക് മറ്റു പരിപാടികള്‍ മാറ്റിവച്ചിരിക്കുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാനൊരുങ്ങുമ്പോള്‍ ഉണ്ടാവേണ്ട പ്ലാനിങ്ങും തയ്യാറെടുപ്പും സാവകാശവും ഒക്കെ ജഗദീഷ് പ്രതീക്ഷിക്കുന്നു. നിര്‍മ്മാതാവിനോട് നീതി പുലര്‍ത്തുക എന്നുള്ളത് പ്രധാനമാണ്. അതുകൊണ്ടുതന്നെ സിനിമയുടെ ചിത്രീകരണം അല്പം വൈകുമെന്നേയുള്ളൂ.

 

തിലകന്‍ ഇലക്ഷനില്‍ ഉറച്ചുതന്നെ PDF Print E-mail
Friday, 20 August 2010 07:36

അഭിനയചക്രവര്‍ത്തി തിലകന്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ചുതന്നെ മുന്നോട്ടുപോകുകയാണ്. ഫിലീം സംഘടനകള്‍ക്കെതിരെ ഒറ്റയാള്‍ പട്ടാളമായി പൊറുതുന്ന തിലകന് തെരെഞ്ഞെടുപ്പ് ഗോഥയില്‍ തന്റെ യുദ്ധതന്ത്രം പയറ്റാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. മുന്‍മന്ത്രിയും സിനിമാനടനും അമ്മ സംഘടയുടെ ഭാരവാഹിയുമായ കെ. ബി. ഗണേഷ് കുമാറിനെതിരെ അസംബ്ലി തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തിലകന്റെ ഒരുക്കം.

 

വിദ്യാബാലന്‍ ഗസ്റ്റ്‌റോളില്‍ PDF Print E-mail
Friday, 20 August 2010 07:24

ബോളിവുഡിലെ മുന്‍നിര താരമായ വിദ്യാബാലന്‍ തന്റെ തമിഴ് സിനിമാപ്രവേശം നിരസിക്കുന്നുവെങ്കിലും തന്റെ സ്വന്തം മാതൃഭാഷാചിത്രങ്ങളോടുള്ള അഭിനിവേശം മറച്ചുവയ്ക്കുന്നില്ല. മമ്മൂട്ടി നായകനാകുന്ന മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിലെ കഥാപാത്രത്തിനുപുറമെ ഇപ്പോള്‍ സന്തോഷ് ശിവന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഉറുമിയില്‍ ഗസ്റ്റ് റോള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഉറുമിയിലെ നായിക ജനീല ഡിസൂസയാണെങ്കിലും വിദ്യാബാലന്‍ ഒരു പാട്ടുസീനില്‍ മുഴുനീളം തന്റെ പ്രകടനം കാഴ്ചവയ്ക്കാനാണ് ഒരുങ്ങുന്നത്.

 

പൃഥ്വരാജ് കേളുനായനാരുടെ പരകായം PDF Print E-mail
Friday, 20 August 2010 07:09

പുരാവൃത്തം ചിത്രീകരിക്കുന്ന ഉറുമിയില്‍ പൃഥ്വിരാജ് ചിറക്കല്‍ കേളുനായരുടെ വേഷത്തില്‍ തന്റെ അഭിനയം കാഴ്ചവയ്ക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ നടക്കുന്ന കഥ ചിത്രീകരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് വാസ്‌ക്കോഡഗാമയെ വധിക്കാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ തലവനാണ്. 1948ല്‍ വാസ്‌ക്കോഡഗാമ കോഴിക്കോട് കാപ്പാട് തീരത്ത് കപ്പലിറങ്ങിയ നാവിക ചഞ്ചാരിയാണ്. ആ സമയം കോലത്തുനാട് ഭരിക്കുന്ന ദേശത്തെ ആളാണ് കേളുനായര്‍. പൃഥ്വിരാജ് ആദ്യമായാണ് ചരിത്രപുരുഷന്മാരുടെ വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ രചിച്ച ഈ സന്തോഷ് ശിവന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മഹാരാഷ്ടയിലെ ചരിത്രം ഉറങ്ങുന്ന വിവിധ സ്ഥലികളില്‍ വച്ച് ഓണത്തിന് ശേഷം ചിത്രീകരണം തുടരും. ഉറുമി നിര്‍മ്മിക്കുന്നത് സന്തോഷ് ശിവന്‍-പൃഥ്വിരാജ്-ഷാജി നടേശന്‍ കൂട്ടുകെട്ടാണ്.

 

ജഗതി ശ്രീകുമാര്‍ മാനസികരോഗിയുടെ വേഷത്തില്‍ PDF Print E-mail
Friday, 20 August 2010 06:55

നവരസങ്ങളില്‍ വിളയാടി അഭിനയകളരിയിലെ സകലകലാവല്ലഭനായ ജഗതി ശ്രീകുമാര്‍ മറ്റൊരു ശക്തമായ കഥാപാത്രത്തിന് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുന്നു. രാജുവും അമ്മയും എന്നുപേരിട്ട സിനിമയിലാണ് ജഗതി തന്റെ അഭിനയജീവിതത്തില്‍ ഒരു വെള്ളിത്തിലകമാകുന്ന വേഷം ചെയ്യുന്നത്. വൃദ്ധയായ മാതാവിന്റെ മാനസികവിഭ്രാന്തിയുള്ള മകനായാണ് ജഗതി അവതരിക്കുന്നത്. യഥാര്‍ത്ഥജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുകുമാരിയാണ് അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്. തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ ജീവിച്ച രാജു എന്ന യഥാര്‍ത്ഥത്തില്‍ മാനസിക നിലതെറ്റിയ യുവാവിന്റെയും അവന്റെ അമ്മയുടെ ഹൃദയസ്പര്‍ശിയായ കഥയാണിത്. മുബൈയില്‍ താമസിക്കുന്ന സഹോദരിയും മകളുമാണ് ഇവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞത്. തെരുവിലാണ് ജീവിക്കുന്നതെങ്കിലും ഇവര്‍ ഇതുവരെ പൈസയ്ക്കുവേണ്ടി യാചിച്ചിട്ടില്ല. നല്ലവരായ ജനങ്ങള്‍ നല്‍കിയ സാമ്പത്തീക സഹായംകൊണ്ടാണ് ഇവര്‍ മരിക്കുന്നത് വരെ ജീവിതം തള്ളിനീക്കിയത്. ഇവരുടെ ജീവിതകഥ കുറച്ചുകാലം മുമ്പ് പത്രമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മാടമ്പ് കുഞ്ഞികുട്ടന്റെ തിരക്കഥയില്‍ ദേവരാജന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്നു. അനൂപ് മേനോന്‍, ഊര്‍മ്മിള ഉണ്ണി, കെ.പി.എ.സി.ലളിത, ശിവജി ഗുരുവായൂര്‍ എന്നിവര്‍ അഭിനയിക്കുന്നു. എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്ന ഗാനങ്ങള്‍ റഫീക്ക് അഹമ്മദാണ് രചിച്ചത്.

Last Updated on Friday, 20 August 2010 07:00
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 10 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.