Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


തിലകന്‍ ഇലക്ഷനില്‍ ഉറച്ചുതന്നെ PDF Print E-mail
Friday, 20 August 2010 07:36

അഭിനയചക്രവര്‍ത്തി തിലകന്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ചുതന്നെ മുന്നോട്ടുപോകുകയാണ്. ഫിലീം സംഘടനകള്‍ക്കെതിരെ ഒറ്റയാള്‍ പട്ടാളമായി പൊറുതുന്ന തിലകന് തെരെഞ്ഞെടുപ്പ് ഗോഥയില്‍ തന്റെ യുദ്ധതന്ത്രം പയറ്റാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. മുന്‍മന്ത്രിയും സിനിമാനടനും അമ്മ സംഘടയുടെ ഭാരവാഹിയുമായ കെ. ബി. ഗണേഷ് കുമാറിനെതിരെ അസംബ്ലി തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തിലകന്റെ ഒരുക്കം.

 

വിദ്യാബാലന്‍ ഗസ്റ്റ്‌റോളില്‍ PDF Print E-mail
Friday, 20 August 2010 07:24

ബോളിവുഡിലെ മുന്‍നിര താരമായ വിദ്യാബാലന്‍ തന്റെ തമിഴ് സിനിമാപ്രവേശം നിരസിക്കുന്നുവെങ്കിലും തന്റെ സ്വന്തം മാതൃഭാഷാചിത്രങ്ങളോടുള്ള അഭിനിവേശം മറച്ചുവയ്ക്കുന്നില്ല. മമ്മൂട്ടി നായകനാകുന്ന മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിലെ കഥാപാത്രത്തിനുപുറമെ ഇപ്പോള്‍ സന്തോഷ് ശിവന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഉറുമിയില്‍ ഗസ്റ്റ് റോള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഉറുമിയിലെ നായിക ജനീല ഡിസൂസയാണെങ്കിലും വിദ്യാബാലന്‍ ഒരു പാട്ടുസീനില്‍ മുഴുനീളം തന്റെ പ്രകടനം കാഴ്ചവയ്ക്കാനാണ് ഒരുങ്ങുന്നത്.

 

പൃഥ്വരാജ് കേളുനായനാരുടെ പരകായം PDF Print E-mail
Friday, 20 August 2010 07:09

പുരാവൃത്തം ചിത്രീകരിക്കുന്ന ഉറുമിയില്‍ പൃഥ്വിരാജ് ചിറക്കല്‍ കേളുനായരുടെ വേഷത്തില്‍ തന്റെ അഭിനയം കാഴ്ചവയ്ക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ നടക്കുന്ന കഥ ചിത്രീകരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് വാസ്‌ക്കോഡഗാമയെ വധിക്കാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ തലവനാണ്. 1948ല്‍ വാസ്‌ക്കോഡഗാമ കോഴിക്കോട് കാപ്പാട് തീരത്ത് കപ്പലിറങ്ങിയ നാവിക ചഞ്ചാരിയാണ്. ആ സമയം കോലത്തുനാട് ഭരിക്കുന്ന ദേശത്തെ ആളാണ് കേളുനായര്‍. പൃഥ്വിരാജ് ആദ്യമായാണ് ചരിത്രപുരുഷന്മാരുടെ വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ രചിച്ച ഈ സന്തോഷ് ശിവന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മഹാരാഷ്ടയിലെ ചരിത്രം ഉറങ്ങുന്ന വിവിധ സ്ഥലികളില്‍ വച്ച് ഓണത്തിന് ശേഷം ചിത്രീകരണം തുടരും. ഉറുമി നിര്‍മ്മിക്കുന്നത് സന്തോഷ് ശിവന്‍-പൃഥ്വിരാജ്-ഷാജി നടേശന്‍ കൂട്ടുകെട്ടാണ്.

 

ജഗതി ശ്രീകുമാര്‍ മാനസികരോഗിയുടെ വേഷത്തില്‍ PDF Print E-mail
Friday, 20 August 2010 06:55

നവരസങ്ങളില്‍ വിളയാടി അഭിനയകളരിയിലെ സകലകലാവല്ലഭനായ ജഗതി ശ്രീകുമാര്‍ മറ്റൊരു ശക്തമായ കഥാപാത്രത്തിന് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുന്നു. രാജുവും അമ്മയും എന്നുപേരിട്ട സിനിമയിലാണ് ജഗതി തന്റെ അഭിനയജീവിതത്തില്‍ ഒരു വെള്ളിത്തിലകമാകുന്ന വേഷം ചെയ്യുന്നത്. വൃദ്ധയായ മാതാവിന്റെ മാനസികവിഭ്രാന്തിയുള്ള മകനായാണ് ജഗതി അവതരിക്കുന്നത്. യഥാര്‍ത്ഥജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുകുമാരിയാണ് അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്. തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ ജീവിച്ച രാജു എന്ന യഥാര്‍ത്ഥത്തില്‍ മാനസിക നിലതെറ്റിയ യുവാവിന്റെയും അവന്റെ അമ്മയുടെ ഹൃദയസ്പര്‍ശിയായ കഥയാണിത്. മുബൈയില്‍ താമസിക്കുന്ന സഹോദരിയും മകളുമാണ് ഇവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞത്. തെരുവിലാണ് ജീവിക്കുന്നതെങ്കിലും ഇവര്‍ ഇതുവരെ പൈസയ്ക്കുവേണ്ടി യാചിച്ചിട്ടില്ല. നല്ലവരായ ജനങ്ങള്‍ നല്‍കിയ സാമ്പത്തീക സഹായംകൊണ്ടാണ് ഇവര്‍ മരിക്കുന്നത് വരെ ജീവിതം തള്ളിനീക്കിയത്. ഇവരുടെ ജീവിതകഥ കുറച്ചുകാലം മുമ്പ് പത്രമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മാടമ്പ് കുഞ്ഞികുട്ടന്റെ തിരക്കഥയില്‍ ദേവരാജന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്നു. അനൂപ് മേനോന്‍, ഊര്‍മ്മിള ഉണ്ണി, കെ.പി.എ.സി.ലളിത, ശിവജി ഗുരുവായൂര്‍ എന്നിവര്‍ അഭിനയിക്കുന്നു. എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്ന ഗാനങ്ങള്‍ റഫീക്ക് അഹമ്മദാണ് രചിച്ചത്.

Last Updated on Friday, 20 August 2010 07:00
 

കാക്കിച്ചട്ടി മലയാളത്തില്‍ PDF Print E-mail
Friday, 20 August 2010 06:38

പ്രമോദ്-പപ്പന്‍ കൂട്ടുകെട്ട് കമലഹാസന്‍ അഭിനയിച്ച് ഹിറ്റാക്കിയ കാക്കിച്ചട്ടി എന്ന തമിഴ് പടം മലയാളത്തിലേക്ക് റീമേക്കിന് ഒരുങ്ങുന്നു. കമലഹാസന്‍ അഭിനയിച്ച റോള്‍ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിന് നല്‍കും. ഒറിജിനല്‍ കാക്കിച്ചട്ടി, പോലീസ് ഓഫീസറാകാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയാണ് പറഞ്ഞത്. ഈ സിനിമയിലൂടെ കമലഹാസന്‍ സൗത്ത് ഇന്ത്യന്‍ യുവാക്കളുടെ ഹരമായിമാറുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാനാകും.

 

നടന്‍ സുബൈര്‍ വിടവാങ്ങി PDF Print E-mail
Thursday, 19 August 2010 11:57

മലയാളത്തിലെ ജനപ്രിയനടന്‍ സുബൈര്‍ അന്തരിച്ചു. ഹ്യദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം അദ്ദേഹത്തിന് 47 വയസ്സായിരുന്നു. സുബൈര്‍ തന്റെ കുടുംബത്തോടെപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നെഞ്ചു വേദന അനുഭവപ്പെട്ടത്. അപ്പോള്‍ തന്നെ അദ്ദേഹം കാറോട്ടിച്ച് അടുത്തുളള ആശുപത്രയില്‍ എത്തുകയായിരുന്നു. അവിടെ നിന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിക്കുമ്പോഴ്‌ത്തേക്കും അദ്ദേഹത്തിന്റെ നില മോശമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അല്‍പ സമയത്തിനകം വന്ന വാര്‍ത്ത മലയാളികളെ ഞെട്ടിച്ചു കൊണ്ടുളളതായിരുന്നു. 
തലശ്ശേരിയിലെ ചൊക്ലി എന്ന സ്ഥലത്താണ് സുബൈര്‍ ജനിച്ചത്. 1992ല്‍ പുറത്തുവന്ന 'മാന്ത്രിക ചെപ്പ്' എന്ന സിനിമയായാരുന്നു ഇദ്ദേഹത്തിന്റെ ആദ്യ സിനിമ. 200ഓളം സിനിമകളിലും ടി.വി സീരിയലുകളിലും ഇദ്ദേഹം അഭാനയിച്ചിട്ടുണ്ട്. സുബൈര്‍ അഭിനയിച്ചതില്‍ ഏറ്റവും ശ്രേഷ്ടമായ ചിത്രങ്ങള്‍ 'ടൈഗര്‍, ഭരത്ചന്ദ്രന്‍ IPS, നാദിയ കൊല്ലപ്പെട്ടരാത്രി, പഴശ്ശിരാജ' എന്നിവയായിരുന്നു. ബി. ഉണ്ണിക്യഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ത്രില്ലര്‍ എന്ന ചിത്രത്തില്‍ പ്യഥ്വിരാജിന്റെ ഒപ്പം അഭിനയിച്ച് വരികയായിരുന്നു. ഇദ്ദേഹം കൊച്ചിയില്‍ ആണ് താമസിക്കുന്നത്, ഇദ്ദേഹത്തിന്റെ ഭാര്യ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത് ഈ മാസമാണ്. ഷോപ്പിങിന് പോയപ്പോഴാണ് ഇദ്ദേഹത്തിന് നെഞ്ചവേദന അനുഭവപ്പെട്ടത്. ഭാര്യ ദില്‍ഷാന, മകന്‍ അമന്‍, രണ്ട് ആഴ്ച പ്രയമുളള കുഞ്ഞ് എന്നിവരടങ്ങുന്നതാണ് സുബൈര്‍ന്റെ കുടുംബം.

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 10 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.