|
Written by Content Administrator
|
|
Monday, 06 September 2010 07:15 |
|
മലയാളസിനിമയും ബോളിവുഡിനെയും ഹോളിവുഡിനെയും കിടപിടിക്കാന്‍ ഒരുങ്ങുകയാണെന്ന് തോന്നുന്നു. മലയാളത്തില്‍ ഈയിടെയായി ബിഗ്ബഡ്ജറ്റ് സിനിമകള്‍ ധാരാളമായി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കോടികളാണ് ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മുമ്പൊക്കെ മലയാളസിനിമ ലക്ഷങ്ങളില്‍ വട്ടമിട്ടുകളിക്കുകയായിരുന്നു. അതും കേരളത്തിലെ ഗ്രാമീണ പശ്ചാത്തലത്തിനൊപ്പിച്ചുള്ള കഥയും നിര്‍മ്മാണവും. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പണമിറക്കാന്‍ എന്‍ആര്‍ഐകളും ബിസിനസ്സ് ടൈക്കൂണുകളും ക്യൂ നില്ക്കുന്നു. അതുകൊണ്ടുതന്നെ സിനിമ പിടിക്കുമ്പോള്‍ ബോളിവുഡിനെയും ഹോളിവുഡിനെയും മനസ്സില്‍ കണ്ട് എല്ലാവിധ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി, പോരാത്തതിനു വിദേശരാജ്യങ്ങളില്‍ ചിത്രീകരണം നടത്തുകയും അവിടുത്തെ സ്റ്റുഡിയോകളില്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടത്തുകയും ചെയ്യുക. മൊത്തത്തില്‍ ഒരു ഹോളിവുഡ് സ്‌റ്റൈല്‍ സിനിമയുടെ രൂപവും ഭാവവും. ഈ ഒരു പരിസ്ഥിതിയിലാണ് ഹോളിവുഡ് ഹിറ്റായ ഡ്രാക്കുളയുടെ മലയാളസിനിമ രംഗത്തെത്തുന്നത്. അതും 3ഡിയില്‍. സിനിമ നിര്‍മ്മിക്കുന്നത് ഫ്രയിം ഫിലീം കമ്പനിയാണ്. സംവിധാനം രൂപേഷ് പോളും. ഐ-മാക്‌സ് 3ഡി ഫ്യൂഷന്‍ എന്ന അതിനൂതന സാങ്കേതികത്വമാണ് ഈ സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. ഈയിടെ ഇറങ്ങിയ ലോകഹിറ്റ് സിനിമയായ അവതാറിന് ഇതേ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചതാണ്. അണിയറയില്‍ ഇന്ത്യയിലേയും വിദേശത്തെയും ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്നു. ബ്രിട്ടനിലെ ആന്റോണിയോ റിവേറിയോ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കെ. ജയകുമാര്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ശ്രീവല്‍സന്‍ ജെ. മേനോന്‍ സംഗീതം നല്‍കുന്നു. 10 കോടി രൂപ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കുന്നത് പ്രേമന്‍ പോത്തന്‍-സഞ്ജീവ് മേനോന്‍ ടീമാണ്.
|
|
Last Updated on Monday, 06 September 2010 07:19 |
|
Saturday, 04 September 2010 10:58 |
|
സിനിമാപ്രക്ഷകര്‍, പ്രത്യേകിച്ച് പൃഥ്വിരാജിന്റെ ആരാധകവൃന്ദം കാത്തിരിക്കുന്ന 'അന്‍വര്‍' ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്നു. മതതീവ്രവാദത്തിന്റെ കഥപറയുന്ന സിനിമയുടെ സംവിധായകന്‍ അമല്‍ നീരദ് ആണ്. ആദ്യം ജൂലായില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചെങ്കിലും പിന്നീട് റംസാന്‍ റിലീസായി ഒരുക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വീണ്ടും നീണ്ടതാണ് റിലീസിങ്ങ് തീയതി ഒക്ടോബറിലേക്ക് മാറ്റാന്‍ കാരണമെന്ന് സിനിമയുടെ പ്രൊഡ്യൂസര്‍ റെഡ് കാര്‍പ്പറ്റ്‌സ് അറിയിച്ചു. മംമ്താ മോഹന്‍ദാസും പ്രകാശ് രാജുമാണ് മറ്റു രണ്ട് പ്രധാനപ്പെട്ട അഭിനേതാക്കള്‍. അവതാര്‍ പോലെ പൃഥ്വിയുടെ മറ്റൊരു അവതാരമായിരിക്കും ഈ സിനിമയില്‍.
|
|
Last Updated on Saturday, 04 September 2010 11:00 |
|
Saturday, 04 September 2010 10:47 |
|
നിറക്കാഴ്ചയ്ക്കുശേഷം പുതുമുഖസംവിധായകന്‍ അനീഷ് തന്റെ രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലാണ്. നിറക്കാഴ്ച സിനിമാലോകത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ സിനിമയാണ്. എങ്കിലും തന്റെ സിനിമാഭിനിവേശം ഒട്ടും കുറയാതെ തന്നെയാണ് അനീഷ് തന്റെ രണ്ടാമത്തെ ചിത്രത്തിന് ഒരുങ്ങുന്നത്. ഇറ്റാലിയന്‍ അഭിനേതാവ് വിന്‍സെന്‍സോ ബോസിറേലിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക മറ്റാരുമല്ല നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയായ പ്രിയാമണി തന്നെ. ചിത്രത്തിന്റെ പകുതിഭാഗവും ചിത്രീകരിക്കുക ഇറ്റലിയില്‍ വച്ചായിരിക്കും. ഷൂട്ടിങ്ങ് അടുത്ത ജനുവരിയില്‍ ആരംഭിക്കും. നിറക്കാഴ്ച മലയാളത്തില്‍ അത്ര ജനശ്രദ്ധ കിട്ടിയില്ലെങ്കിലും ചിത്രം ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി 600 ഓളം തിയേറ്ററുകളില്‍ ഇറ്റലിയിലും കൂടാതെ ടിവി ചാനലുകളിലും പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
|
|
Last Updated on Saturday, 04 September 2010 10:49 |
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 2 of 112 |