Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links


കന്യാകുമാരി എക്‌സ്പ്രസ് PDF Print E-mail
Tuesday, 17 August 2010 11:57

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കന്യാകുമാരി എക്‌സ്പ്രസ്'. ഈ ചിത്രത്തില്‍ ബാബു ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പിരമിഡ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നടരാജന്‍ നിര്‍മിക്കുന്നതാണ് ഈ ചിത്രം. ജഗതി, ഭീമന്‍രഘു, ക്യഷ്ണ, കിരന്‍രാജ്, ഷാനവാസ്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ലെന, ഗൗരിനന്ദ, ഊര്‍മിള ഉണ്ണി, കനകലത എന്നിവരാണ് മറ്റു താരങ്ങള്‍. സുരേഷ് ബാബുവിന്റെ കഥയ്ക്ക് ഡെന്നീസ് ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. വയലാര്‍ ശരത്ത് ചന്ദ്രവര്‍മ, ചുനക്കര രാമന്‍കുട്ടി, എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് ശരത്ത് ഈണം പകരുന്നു. സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും ഡോണ്‍ മാക്‌സ് എഡിറ്റിങും നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബി.എസ്.മുരളി. ഓണത്തിന് പിരമിഡ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

 

പ്ലസ് ടു PDF Print E-mail
Tuesday, 17 August 2010 11:51

യുവതാരങ്ങളായ റോഷന്‍. ദീപക്, വിഷ്ണു, സജിന്‍, ജസ്റ്റിന്‍, ഷഫ്‌ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷെബി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'പ്ലസ് ടു'. കൗമാരക്കാരുടെ കഥ പറയുന്ന ഈ ചിത്രം തിയേറ്ററുകളിലെത്തി. പ്രണയവും തമാശകളും കുസ്യതികളും നിറഞ്ഞ കൗമാരക്കാലം. പക്വതയില്ലാത്ത ഈ പ്രണയത്തിലുണ്ടാകുന്ന രസകരമായ അനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. സായിക്കുമാര്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, മണിയന്‍ പിളള രാജു, കൊച്ചു പ്രേമന്‍, ഷാജിന്‍, എസ്എല്‍ പുരം ജയസോമ, കെപിഎസി ലളിത, പൂജ, സോന നായര്‍, ശോഭ മോഹന്‍, ഗീത വിജയന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. റൈസണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ആര്‍. രമേശ് ബാബുവാണ് ഈ ചിത്രം നിര്‍മിച്ചത്. തിരക്കഥ: ജയിന്‍ ജോര്‍ജ്, സംഗീതം: മനുരമേശന്‍, ഗാനരചന: രമേശന്‍ നായര്‍, എഡിറ്റിങ്: മഹേഷ് നാരായണ്‍, ക്യാമറ: ദിലീപ് രാമന്‍, വികരണം: ബെറീസ് ആന്‍ഡ് കമ്പനി.

 

യക്ഷിയും ഞാനും PDF Print E-mail
Tuesday, 17 August 2010 11:34

ആര്‍ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനയന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'യക്ഷയും ഞാനും'. പാലപ്പൂമണമുളള സുന്ദരി യക്ഷിയാണെന്നറിഞ്ഞിട്ടും അവളെ പ്രണയിക്കുന്ന ശ്യാം എന്ന എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തില്‍ ഗൗതം, റിക്കി, ഷാനില്‍, ജുബില്‍ രാജന്‍ പി ദേവ്, തിലകന്‍, ക്യാപ്റ്റന്‍ രാജു, സ്ഫടികം ജോര്‍ജ്, മാള അരവിന്ദന്‍, സുധീര്‍, രഞ്ജിത്ത്, മണികഠന്‍, സജി സബാന, ഷാജി, മേഘ്‌ന, സരിഗ, ശിവാനി, ജൂബി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. റൂബന്‍ ഗോമസ് നിര്‍മിക്കുന്ന ഈ ചിത്രം 20ന് റിലീസ് ചെയ്യുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നവാസ് ഇസിമയിലാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് രവീന്ദ്രന്റെ മകന്‍ സജന്‍ മാധവ്.

Last Updated on Tuesday, 17 August 2010 14:00
 

മീരയുടെ പാട്ടിന്റെ പാലാഴി PDF Print E-mail
Tuesday, 17 August 2010 11:32

മീരാ ജാസ്മിനെ പ്രധാന കഥാപാത്രമാക്കി രാജീവ് അഞ്വല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പാട്ടിന്റെ പാലാഴിയില്‍ രേവതി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വലിയ ഗായികയാകാലുളള മോഹവുമായി അഗ്രഹാരത്തിലെ കിലുക്കാം പെട്ടിയായ വീണ, നഗരത്തിലെ സ്റ്റുഡിയോകളില്‍ എത്തി തിരിച്ചറിയാതെ പോകുന്ന ശബ്ദങ്ങളില്‍ ഒന്നുമാത്രമായി തീരുന്നു. അതിന് ശേഷം നേരിടുന്ന ജീവിതയാഥാര്‍ഥ്യങ്ങളാണ് പാട്ടിന്റെ പാലാഴിയില്‍. ആദിത്യ സിനിമയുടെ ബാനറില്‍ ഡോ. എ.കെ പിളള നിര്‍മിക്കുന്ന ഈ ചിത്രം റിലീസ് ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്. മനോജ് കെ.ജയന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ജഗദീഷ്, പ്രേംകുമാര്‍, ക്യഷ്ണകുമാര്‍, സോമന്‍ ബാംഗ്ലൂര്‍, വേണുഗോപാല്‍, ശ്രീദേവി ഉണ്ണി, ബിന്ദു അശോക്, ബേബി ഭവാനി, ബേബി അഖില എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം ഡോ.രാജേന്ദ്രബാബു, ഛായാഗ്രഹണം അഴകപ്പന്‍, ഒ.എന്‍.വിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഡോ.സുരേഷ് മണിമല.

 

ചാവേര്‍പ്പട PDF Print E-mail
Monday, 16 August 2010 10:32

സൗപര്‍ണിക വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എല്‍ദോ, പൗലോസ് പോള്‍, സാജന്‍ ജേക്കബ്, ശിവന്‍കുട്ടി എന്നിവര്‍ നിര്‍മിച്ച ചിത്രമാണ് ചാവേര്‍പ്പട. യശ്പാല്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തീവ്രവാദത്തിലേക്ക് എത്തപ്പെട്ട യുവാക്കളെ നാഷ്ണല്‍ സെക്യീരിറ്റി ഗാര്‍ഡ് രക്ഷപ്പെടുത്തുന്ന കഥയാണിത്. 
ബാല, അരുണ്‍, മണിക്കുട്ടന്‍, അന്‍സി, ക്യഷ്ണപ്രസാദ്, സിറാജലി, അജിത്, സുധി, ജോണ്‍സണ്‍, അജയ് നടരാജ്, വിജയ്, ടോണി, സാദിഖ്, അനില്‍ മുരളി, കലാശാല ബാബു, മുക്ത, ആവന്തിക, കല്‍പ്പന, മഞ്ജുഷ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. തിരക്കഥ സംഭാഷണം ബി.എസ്. അനില്‍, വയലാര്‍ ശരത്ത്ചന്ദ്ര വര്‍മ, സന്തോഷ് വര്‍മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അലക്‌സ് പോളാണ്.ഛായാഗ്രഹണവും എഡിറ്റിങും രഞ്ജന്‍ ഏബ്രഹാം നിര്‍വഹിക്കുന്നു. ഓണത്തിന് 'ചാവേര്‍പ്പട' ഗായത്രി മീഡിയാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

 

സകുടുംബം ശ്യാമള തമിഴിലേക്ക് PDF Print E-mail
Monday, 16 August 2010 10:00

ഉര്‍വശി പ്രധാനവേഷം അഭിനയിക്കുന്ന സകുടുംബം ശ്യാമള തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ഉര്‍വശി തന്നെയാകും തമിഴിലും നായിക. സായിക്കുമാര്‍, നെടുമുടി വേണു എന്നിവര്‍ ചെയ്ത വേഷങ്ങള്‍ യഥാക്രമം ഭാഗ്യരാജും സത്യരാജുമാകും ചെയ്യുക. പോലീസ് പശ്ചാത്തലമാകും തമിഴ് ശ്യാമളയ്ക്ക്. സുരാജ് വെഞ്ഞാറമൂട് ചെയ്ത വേഷം വടിവേലുവാണ് അഭിനയിക്കുന്നത്.

 
<< Start < Prev 11 12 13 14 15 16 17 18 19 20 Next > End >>

Page 11 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.